ജാക്കറ്റ് നല്‍കി ചിമ്പാന്‍സിയെ അനുനയിപ്പിക്കുന്ന ദൃശ്യം
ജാക്കറ്റ് നല്‍കി ചിമ്പാന്‍സിയെ അനുനയിപ്പിക്കുന്ന ദൃശ്യം

ജാക്കറ്റും മധുരപലഹാരങ്ങളും, സൈക്കിളില്‍ ഇരുത്തി സവാരി; മൃഗശാലയില്‍ നിന്ന് ചാടിയ ചിമ്പാന്‍സിയെ കൈയിലെടുക്കാന്‍ 'പൊടിക്കൈകള്‍'- വീഡിയോ 

യുക്രൈനില്‍ കാര്‍കീവ് മൃഗശാലയില്‍ നിന്ന് ചിമ്പാന്‍സി രക്ഷപ്പെട്ടു

കാര്‍കീവ്: യുക്രൈനില്‍ കാര്‍കീവ് മൃഗശാലയില്‍ നിന്ന് ചിമ്പാന്‍സി രക്ഷപ്പെട്ടു. ഭക്ഷണവും ജാക്കറ്റും മറ്റും നല്‍കി ചിമ്പാന്‍സിയെ 'കൈയിലെടുത്ത്' വീണ്ടും മൃഗഗാലയില്‍ എത്തിക്കുന്ന വീഡിയോ വൈറലായി.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനിടെ, നിരവധി തവണ മൃഗശാലയില്‍ ബോംബ് വര്‍ഷിച്ചിട്ടുണ്ട്. ഓരോ തവണവും ചിച്ചി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇത്തവണ ചിമ്പാന്‍സി പുറത്തു കടക്കുകയായിരുന്നു. 

ചിമ്പാന്‍സി റോഡിലൂടെ റോന്ത് ചുറ്റുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ചിച്ചിയെ അനുനയിപ്പിച്ച് കൂട്ടില്‍ തിരികെ എത്തിച്ചത്. മധുരപലഹാരങ്ങളും മറ്റും നല്‍കിയാണ് കുരങ്ങനെ കൈയിലെടുത്തത്.

കടുത്ത തണുപ്പാണ് യുക്രൈനില്‍. തണുപ്പിനെ അകറ്റാനായി മഞ്ഞ ജാക്കറ്റും മറ്റും നല്‍കിയാണ് ചിമ്പാന്‍സിയുമായി അടുത്തത്. അവസാനം സൈക്കിളില്‍ കയറ്റിയാണ് ചിമ്പാന്‍സിയെ മൃഗശാലയിലെത്തിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com