റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; വിദ്യാര്‍ഥികള്‍ അടക്കം 9 പേര്‍ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിവച്ച് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 02:24 PM  |  

Last Updated: 26th September 2022 02:38 PM  |   A+A-   |  

Shootout

പ്രതീകാത്മക ചിത്രം

 

മോസ്‌കോ: റഷ്യന്‍ നഗരത്തിലെ ഇഷ്‌കാവിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ ഒന്‍പത്‌ പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അജ്ഞാതനായ ആക്രമി സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുകയും സെക്യൂരിറ്റി ഗാര്‍ഡിനെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് മറ്റുളളവര്‍ക്ക്് നേരെയും അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതായി ഇഷ്‌കാവ് ഗവര്‍ണര്‍ അറിയിച്ചു. വെടിവയ്പിന് പിന്നാലെ അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി.

ഇഷ്‌കാവിലെ സ്‌കൂള്‍ നമ്പര്‍ 88ലാണ് വെടിവയ്പ് ഉണ്ടായത്. ഏകദേശം ആയിരത്തോളം വിദ്യാര്‍ഥികളും 80 അധ്യാപകരുമാണ് സ്‌കൂളിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

നിറയെ യാത്രക്കാര്‍, സഫാരി വാഹനത്തിന് മുകളിലേക്ക് ചാടിക്കയറി ചീറ്റ; ഒടുവില്‍- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ