റഷ്യയില്‍ സ്‌ഫോടനം; 'മിലിട്ടറി ബ്ലോഗര്‍' കൊല്ലപ്പെട്ടു, 15പേര്‍ക്ക് പരിക്ക്

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
വ്‌ലാഡ്‌ലെന്‍ ടറ്റാര്‍സ്‌കി
വ്‌ലാഡ്‌ലെന്‍ ടറ്റാര്‍സ്‌കി

ഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 15പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഫേയിലാണ് സ്‌ഫോടനം നടന്നത്. 

റഷ്യന്‍ സൈനിക റിപ്പോര്‍ട്ടറും ബ്ലോഗറുമായ വ്‌ലാഡ്‌ലെന്‍ ടറ്റാര്‍സ്‌കിയാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. കഫേയില്‍ സംഗീത പരിപാടി നടന്നുകൊണ്ടിരുന്ന സ്റ്റേജിന് സമീപമാണ് സ്‌ഫോടനം നടന്നത്.

യുക്രൈനിലെ ഡോണ്‍ടെസ്‌ക്, ലുഗാന്‍സ്‌ക് മേഖലകളില്‍ സൈനിക നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രസിദ്ധനായിരുന്നു ടറ്റാര്‍സ്‌കി. നിരവധി പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com