'ചന്ദ്രനിൽ പോകേണ്ട, അവിടുത്തെ അവസ്ഥ തന്നെയാണ് ഇവിടെയും'; പാക് യുവാവിന്റെ പ്രതികരണം വൈറല്‍

ഒരു യൂട്യൂബ് ചാനലിൽ വന്ന പ്രതികരണമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്
പ്രതികരിച്ച് യുവാവ്/ വിഡിയോ സ്ക്രീൻഷോട്ട്
പ്രതികരിച്ച് യുവാവ്/ വിഡിയോ സ്ക്രീൻഷോട്ട്

ന്ത്യ ബഹിരാകാശ ദൗത്യത്തിലെ നേട്ടം കൈവരിച്ചതിന് പിന്നാലെ ലോകത്തിലെ വിവിധഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയുടെ നേട്ടത്തെ അഭിനന്ദിച്ച കൂട്ടത്തില്‍ അയല്‍രാജ്യമായ പാകിസ്ഥാനും ഉണ്ട്. പാക് മന്ത്രി ഫവാദ് ചൗധരി ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നത് ദേശീയ ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇത് പാക് സമൂഹമാധ്യങ്ങളിലടക്കം വലിയ ചര്‍ച്ചയായി. ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡിങ് ടിവിയില്‍  സംപ്രേഷണം ചെയ്യണോ വേണ്ടയോ എന്ന് പൊതുജനാഭിപ്രായം ശേഖരിച്ച സൊഹൈബ് ചൗധരി എന്ന യൂട്യൂബറുടെ വിഡിയോയില്‍ വന്ന ഒരു യുവാവിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 

പാകിസ്ഥാനില്‍ ജീവിക്കുന്നത് ചന്ദ്രനില്‍ ജീവിക്കുന്നതിന് തുല്യമാണെന്നായിരുന്നു യുവാവിന്റെ പ്രതികരണം. എന്തുകൊണ്ടാണ് അങ്ങനെയൊരു ഉപമയെന്ന് ചോദിക്കുമ്പോള്‍ വെള്ളം, എല്‍പിജി, വൈദ്യുതി തുടങ്ങിയ കാര്യങ്ങള്‍ ചന്ദ്രനില്‍ ഇല്ലാത്തതു പോലെ പാകിസ്ഥാനിലും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതുകൊണ്ട് തങ്ങള്‍ക്ക് ചന്ദ്രനിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും യുവാവ് വിഡിയോയില്‍ പറയുന്നുണ്ട്.

പാകിസ്ഥാനിലെ ആളുകളുടെ നര്‍മ്മബോധം എപ്പോഴും ടോപ്പ് ക്ലാസ് ആണെന്ന അടിക്കുറിപ്പോടെയാണ് എക്‌സില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ ചുരുങ്ങിയ സമയംകൊണ്ട് സോഷ്യല്‍മീഡിയയും ഏറ്റെടുത്തു. ഏതാണ്ട് ഒരു മില്യണ്‍ ആളുകളാണ് വിഡിയോ ഇതുവരെ കണ്ടത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com