ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോബ്സ് വെടിയേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 07:24 AM  |  

Last Updated: 12th February 2023 07:37 AM  |   A+A-   |  

aka

കീർനൻ ഫോബ്സ്/ ട്വിറ്റർ

 

ജൊഹന്നാസ്ബർ​ഗ്: പ്രസിദ്ധ ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോബ്സ് വെടിയേറ്റ് മരിച്ചു. 35കാരനായ ഫോബ്സിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും വെടിയേറ്റു. വെള്ളിയാഴ്ച രാത്രി ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വച്ചാണ് ആക്രമണം. 

എകെഎ എന്ന പേരിൽ പ്രശസ്തനാണ് കീർനർ. ഹോട്ടലിൽ നിന്ന് കാറിലേക്ക് സുഹൃത്തിനൊപ്പം നടക്കുന്നതിനിടെയാണ് തോക്കുമായി അടുത്തെത്തിയ രണ്ട് പേർ വെടിയുതിർത്തത്.

കീർനന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അച്ഛനമ്മമാരാണ് മരണ വിവരം പുറം ലോകത്തെ അറിയിച്ചത്. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മോദി പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കുമെങ്കില്‍ സന്തോഷം'; സ്വാഗതം ചെയ്ത് അമേരിക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ