'മോദി പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കുമെങ്കില്‍ സന്തോഷം'; സ്വാഗതം ചെയ്ത് അമേരിക്ക

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏത് ശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക
നരേന്ദ്ര മോദി,പുടിന്‍,ബൈഡന്‍
നരേന്ദ്ര മോദി,പുടിന്‍,ബൈഡന്‍


ഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏത് ശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. 'യുദ്ധം അവസാനിപ്പിക്കാന്‍ പുടിന് ഇനിയും സമയമുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സ്വീകരിക്കുന്ന ഏത് ശ്രമത്തേയും അംഗീകരിക്കും- യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. 

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ലീഡര്‍ഷിപ്പ് മീറ്റിങ്ങില്‍ യുദ്ധം അവസാനിപ്പിക്കന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനെ സ്വാഗതം ചെയ്താണ് യുഎസിന്റെ പ്രതികരണം. 

ഇപ്പോള്‍ യുദ്ധത്തിനുള്ള സമയമല്ലെന്നും സമാധാനത്തിന്റെ പാതയില്‍ മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും മോദി പുടിനോട് പറഞ്ഞിരുന്നു. 

'യുക്രൈനിലെ മനുഷ്യര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ഏക കാരണം പുടിനാണ്. അദ്ദേഹം യുക്രൈന്റെ ഊര്‍ജ മേഖലകളിലേക്ക് ക്രൂയിസ് മിസൈലുകള്‍ തൊടുത്തുവിടുകയാണ്. വൈദ്യുതി മേഖല തകര്‍ത്ത് യുക്രൈന്‍ ജനതയെ ഇരുട്ടിലാക്കാന്‍ ശ്രമിക്കുയാണ്.'- ജോണ്‍ കിര്‍ബി പറഞ്ഞു. 

അതേസമയം, യുക്രൈനിലേക്ക് കൂടുതല്‍ യുദ്ധോപകരണങ്ങള്‍ എത്തിക്കാനുള്ള യുഎസിന്റെയും സഖ്യകക്ഷികളുടെയും നീക്കത്തെ എതിര്‍ത്ത് റഷ്യ വീണ്ടും രംഗത്തെത്തി. ഇത് യുദ്ധം അന്തമായി നീളുന്നതിന് കാരണമാകുമെന്ന് റഷ്യ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com