കുരുന്നുകളെ ജീവിതത്തിലേക്ക് വീണ്ടെടുത്ത് 'ടീം ഇന്ത്യ-11'; താത്ക്കാലിക ആശുപത്രി നിര്‍മ്മിച്ച് സൈന്യം (വീഡിയോ)

ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയില്‍ ഇന്ത്യയില്‍ നിന്നുള്ള ദൗത്യസംഘം കാര്യക്ഷമമായ പ്രവര്‍ത്തനമാണ് നടത്തുന്നത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്


ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയില്‍ ഇന്ത്യയില്‍ നിന്നുള്ള ദൗത്യസംഘം കാര്യക്ഷമമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലുള്ള സംഘം, തുര്‍ക്കി സൈന്യവുമായി സഹകരിച്ചാണ് രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദുരന്ത മേഖലയില്‍ നിന്ന് രണ്ടു കുട്ടികളെ എന്‍ഡിആര്‍എഫ് ജീവനോടെ പുറത്തെടുത്തു. എട്ടും ആറും വയസ്സുള്ള രണ്ട് കുട്ടികളെയാണ് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്. 

ഗാസിയെന്‍തെപ് പ്രവിശ്യയിലെ നിര്‍ദാഗി നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന എന്‍ഡിആര്‍എഫിന്റെ ടീം ഇന്ത്യ-11 ആണ് കുട്ടികളെ രക്ഷിച്ചത്. എട്ടോളം മൃതദേഹങ്ങള്‍ ഈ മേഖലയില്‍ നിന്ന് എന്‍ഡിആര്‍എഫ് പുറത്തെടുത്തിരുന്നു. 

വ്യാഴാഴ്ചയാണ് ആദ്യ കുട്ടിയെ ഇന്ത്യന്‍ രക്ഷാ സംഘം പുറത്തെടുത്തത്. ഫെബ്രുവരി ഏഴിനാണ് ദൗത്യസംഘം തുര്‍ക്കിയില്‍ എത്തിയത്. ഹതായിയില്‍ ഇന്ത്യന്‍ സൈന്യം ഒരു താത്ക്കാലിക ആശുപത്രി നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൈനിക ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ആശുപത്രി പ്രവര്‍ത്തനം. 

തുര്‍ക്കിയിലെ എന്‍ഡിആര്‍എഫ് പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. എന്‍ഡിആര്‍എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം തോന്നുന്നതായി രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കി-സിറിയ മേഖലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യ 'ഓപ്പറേഷന്‍ ദോസ്ത്' പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com