33 സീറ്റിലും ഇമ്രാന്‍ ഖാന്‍ തന്നെ സ്ഥാനാര്‍ഥി; അസാധാരണ നീക്കവുമായി പാര്‍ട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2023 10:46 AM |
Last Updated: 30th January 2023 10:46 AM | A+A A- |

ഇമ്രാന്‍ ഖാന്‍/ ഫയല്‍ ചിത്രം
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ദേശീയ അസംബ്ലിയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 33 സീറ്റിലും മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മത്സരിക്കും. ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് വൈസ് ചെയര്‍മാനും മുന്‍ വിദേശകാര്യമന്ത്രിയുമായ ഷാ മുഹമ്മദ് ഖുറേഷിയാണ് ഇക്കാര്യം പ്രസ്താവിച്ചത്.
ലാഹോറിലെ സമാന്‍ പാര്‍ക്കില്‍ നടന്ന പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 33 പാര്‍ലമെന്റ് സീറ്റിലും പിടിഐയുടെ ഏക സ്ഥാനാര്‍ത്ഥി ഇമ്രാന്‍ ഖാന്‍ ആയിരിക്കും. ഷാ മുഹമ്മദ് ഖുറേഷിവ്യക്തമാക്കി.
പാകിസ്ഥാനില്‍ ദേശീയ അസംബ്ലി പിരിച്ചു വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താത്തതിലുള്ള പ്രതിഷേധ സൂചകമായാണ് പിടിഐയുടെ തീരുമാനം. മാര്‍ച്ച് മാസം 16 ന് ദേശീയ അസംബ്ലിയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുള്ളത്. പിടിഐ എംപിമാര്‍ കൂട്ടത്തോടെ രാജിവെച്ചതിനെത്തുടര്‍ന്നാണ് ദേശീയ അസംബ്ലിയില്‍ ഇത്രയേറെ ഒഴിവു വന്നത്.
വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതിന് പിന്നാലെയാണ് പിടിഐ അംഗങ്ങള്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ചത്. ഇതാദ്യമായിട്ടല്ല ഇമ്രാന്‍ ഖാന്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. 2022 ഒക്ടോബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ എട്ടു സീറ്റുകളില്‍ മത്സരിക്കുകയും ആറിടത്ത് വിജയിക്കുകയും ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ