വാഷിങ്ടൺ: അമേരിക്കയിൽ വിർജീനിയ സർവകലാശാലയ്ക്ക് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് റിച്ച്മണ്ട് പൊലീസ് അറിയിച്ചു. ഹ്യൂഗനോട്ട് ഹൈസ്കൂളിലെ ബിരുദദാന ചടങ്ങിനിടെയാണ് വെടിവെപ്പുണ്ടായത്.
സംഭവത്തിൽ നേരത്തെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 19കാരനായ യുവാവാണ് വെടിയുതിർത്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ടാമത്തെ ആൾക്ക് സംഭവവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മേയർ ലെവർ സ്റ്റോണി അറിയിച്ചു. ഇനി എവിടെയും ഇത്തരം സംഭവം ആവർത്തിക്കരുതെന്നും മേയർ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ