

പതിനേഴുകാരനെ പൊലീസ് വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ പ്രക്ഷോഭം. പാരീസ് നഗരത്തിലെ വിവിധയിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ട് നിര്‍ത്താതെ പോയ പതിനേഴുകാരനായ ഡെലിവെറി ബോയിയെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. പതിനേഴുകാരന്‍ പൊലീസുകാര്‍ക്ക് നേരെ കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തത് എന്നാണ് പൊലീസ് വിശദീകരണം.
നിര്‍ത്തിയിട്ട കാറിന് നേര്‍ക്ക് ചൂണ്ടി ' നിന്റെ തലയില്‍ ബുള്ളറ്റ് കയാറന്‍ പോവുകയാണ്' എന്ന് പൊലീസുകാരന്‍ പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കാര്‍ പെട്ടേന്ന് മുന്നോട്ടെടുക്കയും പൊലീസുകാരന്‍ വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ കാണാം.
വിഷയം പുറത്തറിഞ്ഞതിന് പിന്നാലെ, പാരീസ് നഗരത്തില്‍ വന്‍ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാര്‍ നിരവധി സ്ഥലങ്ങളില്‍ തീയിടുകയും പൊലീസിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു. കൗമാരക്കാരനെ പൊലീസ് വെടിവെച്ച് കൊന്നത് അംഗീകരിക്കാനാവാത്തതും പൊറുക്കാന്‍ കഴിയാത്തതുമായ തെറ്റാണെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
Riots are beginning to spread throughout France, following today’s police shooting of a 17yr old criminal in the Nanterre area of France. pic.twitter.com/x5hv1RcBrV
— NinnyD
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates