ചൈന കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍; തുരത്തിയെന്ന് ചൈന, ഇനിയും വരുമെന്ന് യുഎസ്, പോര് വീണ്ടും? 

അമേരിക്കന്‍ യുദ്ധക്കപ്പല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചെന്ന് ചൈന
പ്രതീകാത്മക ചിത്രം/എഎഫ്പി
പ്രതീകാത്മക ചിത്രം/എഎഫ്പി


മേരിക്കന്‍ യുദ്ധക്കപ്പല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചെന്ന് ചൈന. ഈ കപ്പലിനെ നാവികസേന തുരത്തിയെന്നും ചൈന അവകാശപ്പെട്ടു. സൗത്ത് ചൈന കടലിലെ പാര്‍സല്‍ ദ്വീപുകള്‍ക്ക് സമീപമാണ് യുഎസ് യുദ്ധക്കപ്പല്‍ എത്തിയത് എന്നാണ് ചൈന പറയുന്നത്. 

മിസൈല്‍ ഡിസ്‌ട്രോയര്‍ ആയ യുഎസ്എസ് മിലിയസ് ആണ് സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതെന്ന് ചൈനീസ് നാവികസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത് തിരക്കേറിയ ജലപാതയില്‍ സമാധാനവും സ്ഥിരതയും തകര്‍ക്കാനുള്ള അമേരിക്കയുടെ നീക്കമാണെന്നും ചൈന ആരോപിച്ചു. 

സൗത്ത് ചൈന കടലിലെ സമാധാനവും രാജ്യത്തിന്റെ പരാമധികാരവും സംരക്ഷിക്കാന്‍ തീയേറ്റര്‍ സേന എപ്പോഴും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ചൈനയുടെ സൗത്തേണ്‍ തിയേറ്റര്‍ സേന കമാന്‍ഡ് വക്താവ് ടിയാന്‍ ജുനില്‍ പറഞ്ഞു. 

അതേസമയം, ചൈനയുടെ അവകാശവാദം തള്ളി യുഎസ് നേവി രംഗത്തെത്തി. സൗത്ത് ചൈന കടലില്‍ സ്ഥിരം നിരീക്ഷണമാണ് നടത്തിയതെന്നും ചൈനീസ് സേന കപ്പലിനെ തുരത്തിയിട്ടില്ലെന്നും യുഎസ് നാവികസേന പ്രതികരിച്ചു.  അന്താരാഷ്ട്ര നിയമങ്ങള്‍ അനുവദിക്കുന്നതിനാല്‍ ഇനിയും നിരീക്ഷണം നടത്തുമെന്നും യുഎസ് നേവി പറഞ്ഞു. 

സൗത്ത് ചൈന കടലില്‍ അമേരിക്ക-ചൈന സംഘര്‍ വര്‍ധിച്ചുവരികയാണ്. ഈ മേഖലയിലെ ചൈനയുടെ ആധിപത്യം തകര്‍ത്തുന്നത് ലക്ഷ്യമാക്കി അമേരിക്ക ഏഷ്യ-പസഫിക് രാജ്യങ്ങളുമായി കൂടുതല്‍ സൈനിക ബന്ധങ്ങള്‍ ശ്രമിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com