കഞ്ചാവ് കടത്തി; യുവാവിനെ തൂക്കിലേറ്റി സിംഗപ്പൂര്‍, മൂന്നാഴ്ചയ്ക്കിടെ രണ്ടാമത്തെ വധശിക്ഷ 

ലഹരിക്കടത്ത് കേസില്‍ മൂന്നാഴ്ചയ്ക്കിടെ രണ്ടാമത്തെയാളെ ആണ് സിംഗപ്പൂര്‍ തൂക്കിലേറ്റുന്നത്
വധശിക്ഷയ്ക്ക് എതിരെ നടന്ന പ്രതിഷേധം/എഎഫ്പി ഫയല്‍
വധശിക്ഷയ്ക്ക് എതിരെ നടന്ന പ്രതിഷേധം/എഎഫ്പി ഫയല്‍


ഞ്ചാവ് കടത്തിയതിന് 37കാരനെ തൂക്കിലേറ്റി സിംഗപ്പൂര്‍. ലഹരിക്കടത്ത് കേസില്‍ മൂന്നാഴ്ചയ്ക്കിടെ രണ്ടാമത്തെയാളെ ആണ് സിംഗപ്പൂര്‍ തൂക്കിലേറ്റുന്നത്. വധശിക്ഷയ്ക്ക് എതിരെ രാജ്യത്ത് കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ഭരണകൂടത്തിന്റെ നടപടി. സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളില്‍ വധശിക്ഷ വര്‍ധിക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വധശിക്ഷ നടപ്പിലാക്കിയത്. 

വധശിക്ഷ പുനപ്പരിശോധിക്കണം എന്ന പ്രതിയുടെ ആവശ്യം പരമോന്നത കോടതി തള്ളിയതിന് പിന്നാലെയാണ് ശിക്ഷ നടപ്പിലാക്കിയത്. 2019 മുതല്‍ ഇയാള്‍ ജയിലില്‍ കഴിയുകയായിരുന്നു. 1.5 കിലോ കഞ്ചാവ് കടത്തി എന്നാണ് ഇയാള്‍ക്ക് എതിരെയുള്ള കേസ്. 

സിംഗപ്പൂര്‍ നിയമ പ്രകാരം, 500 ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വയ്ക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കഴിഞ്ഞവര്‍ഷം വിവിധ മയക്കുമരുന്നു കേസുകളില്‍ പ്രതികളായ 11പേരെ സിംഗപ്പൂര്‍ തൂക്കിലേറ്റിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ വധശിക്ഷയില്‍ മുന്നില്‍ ഇറാനും സൗദിയും; 53 ശതമാനം വര്‍ധന, റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com