വധശിക്ഷയ്ക്കെതിരെ നടന്ന പ്രതിഷേധം/ എക്സ്പ്രസ്
വധശിക്ഷയ്ക്കെതിരെ നടന്ന പ്രതിഷേധം/ എക്സ്പ്രസ്

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ മൂന്നുപേരെ കൂടി തൂക്കിലേറ്റി

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഒരു പൊലീസ് ഓഫീസറെയും രണ്ട് അര്‍ധ സൈനികരെയും ഇവര്‍ കൊലപ്പെടുത്തിയെന്നാണ് ആരോപണം
Published on


ടെഹ്‌റാന്‍: കഴിഞ്ഞ വര്‍ഷമുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇറാന്‍ തൂക്കിലേറ്റി. മജീദ് കസേമി, സലേഹ് മിര്‍ഹാഷെമി, സയീദ് യാഗൗബി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. മരണശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് ഇറാന്‍ സര്‍ക്കാരിന്റെ നടപടി. 

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഒരു പൊലീസ് ഓഫീസറെയും രണ്ട് അര്‍ധ സൈനികരെയും ഇവര്‍ കൊലപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ ഇവരെ ക്രൂരമര്‍ദ്ദനത്തിന് വിധേയരാക്കി, നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നു എന്നാണ് വലതുപക്ഷ ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. 

ഇതോടെ സര്‍ക്കാര്‍ വിരുദ്ധ പ്രേക്ഷാഭവുമായി ബന്ധപ്പെട്ട് ഇറാന്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ എണ്ണം ഏഴായി. ഇസ്ലാമിക വസ്ത്രധാരണ രീതി തെറ്റിച്ചു എന്നാരോപിച്ച് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനി എന്ന 22 കാരി മരിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഇറാനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com