സൈക്കിള്‍ ചവിട്ടാന്‍ പോയ 9വയസ്സുകാരിയെ കാട്ടില്‍ കാണാതായി; തിരച്ചില്‍, തട്ടിക്കൊണ്ടു പോയെന്ന് സംശയം

By സമകാലിക മലയാളം ഡെസ്ക്       |   Published: 02nd October 2023 10:37 AM  |  

Last Updated: 02nd October 2023 10:37 AM  |   A+A-   |  

charlot

കാണാതായ കുട്ടി

 


കാട്ടില്‍ കാണാതായ 9 വയസ്സുകാരിക്ക് വേണ്ടി അമേരിക്കയില്‍ തിരച്ചില്‍. അപ്‌സ്റ്റേറ്റ് ന്യയോര്‍ക്കില്‍ മാതാപിതാക്കള്‍ക്കൊപ്പം ക്യാമ്പിങിന് എത്തിയ ഷാര്‍ലറ്റ് സെന എന്ന കുട്ടിയെയാണ് ശനിയാഴ്ച മുതല്‍ കാണാതായത്. മൊറോ ലേക് സ്റ്റേറ്റ് പാര്‍ക്കിന് സമീപം സൈക്ലിങ് നടത്തിക്കൊണ്ടിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാം എന്നാണ് പൊലീസിന്റെ നിഗമനം. 

സൈക്കിള്‍ ചവിട്ടാന്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. കാണാതെ വെന്നതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടിയുടെ സൈക്കിള്‍ പ്രാദേശിക സമയം വൈകുന്നേരം 6.30ഓടെ കണ്ടെത്തി. നാട്ടുകാരും പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടക്കം നൂറിലേറെ ആളുകളാണ് തിരച്ചില്‍ നടത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ കാറില്‍ നിന്നിറങ്ങി കെട്ടിടത്തിലേക്ക് ഓടി; സ്വയം പൊട്ടിത്തെറിച്ചു, തുര്‍ക്കി പാര്‍ലമെന്റിന് മുന്നിലെ ഭീകരാക്രമണം: വീഡിയോ പുറത്ത് 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ