കാറില്‍ നിന്നിറങ്ങി കെട്ടിടത്തിലേക്ക് ഓടി; സ്വയം പൊട്ടിത്തെറിച്ചു, തുര്‍ക്കി പാര്‍ലമെന്റിന് മുന്നിലെ ഭീകരാക്രമണം: വീഡിയോ പുറത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st October 2023 05:46 PM  |  

Last Updated: 01st October 2023 05:46 PM  |   A+A-   |  

turkey_teerro_attack

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

തുര്‍ക്കി പാര്‍ലമെന്റിന് സമീപം നടന്ന ചാവേര്‍ ആക്രമണത്തിന്റെ വീഡിയോ പുറത്ത്. ആഭ്യന്തര വകുപ്പ് മന്ത്രാലത്തിന്റെ ജനറല്‍ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. ഇവിടെനിന്നുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. 

പാഞ്ഞുവന്ന കാര്‍ കെട്ടിടത്തിന് മുന്നിലെ റോഡില്‍ നില്‍ക്കുന്നു. ശേഷം രണ്ടുപേര്‍ ഇറങ്ങി, ഒരാള്‍ ഓടി കെട്ടിടത്തിന് സമീപത്തെത്തി സ്വയം പൊട്ടിത്തെറിക്കുന്നതാണ് വീഡിയോയിലുള്ളത്. ആക്രണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

 

പ്രസിഡന്റ് എര്‍ദോഗന്റെ പ്രസംഗത്തോടെ പാര്‍ലമെന്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ആക്രമണം നടന്നത്.ആക്രമണത്തിന് പിന്നാലെ, മേഖലയില്‍ സുരക്ഷ ശക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ മേക്കപ്പ് ഇടരുത്; ചൈനീസ് റെയിൽവെയുടെ പരസ്യത്തിനെതിരെ രൂക്ഷ വിമർശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ