'അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നു, നാണക്കേട്'; ട്രൂഡോക്കെതിരെ ഇലോണ്‍ മസ്‌ക്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd October 2023 11:08 AM  |  

Last Updated: 02nd October 2023 11:54 AM  |   A+A-   |  

elonmusk

ഫയല്‍ ചിത്രം

 

സ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച് ഇലോണ്‍ മസ്‌ക്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യത്തെ തര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുള്ള മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡിന്റെ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ട്വിറ്ററിലൂടെയാണ് മക്‌സ് പ്രതികരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനങ്ങള്‍ക്ക് 'റെഗുലേറ്ററി കണ്‍ട്രോളുകള്‍'ക്കായി സര്‍ക്കാരില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യേണ്ടത് ഒട്ടാവ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് മസ്‌കിന്റെ പരാമര്‍ശമെന്നതാണ് ശ്രദ്ധേയം. 

'ട്രൂഡോ കാനഡയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് ലജ്ജാകരമാണെന്നായിരുന്നു  ഗ്രീന്‍വാള്‍ഡ് ട്വിറ്ററില്‍ കുറിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് സ്‌കീമുകളിലൊന്നായ പോഡ്കാസ്റ്റുകള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനങ്ങളും റെഗുലേറ്ററി നിയന്ത്രണങ്ങള്‍ അനുവദിക്കുന്നതിന് കനേഡിയന്‍ സര്‍ക്കാരില്‍ ഔപചാരികമായി രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു റേഡിയോ-ടെലിവിഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ  പ്രഖ്യാപനം. 

കാനഡയുടെ പ്രക്ഷേപണ ചട്ടക്കൂട് നവീകരിക്കാനും ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനങ്ങള്‍ കനേഡിയന്‍, തദ്ദേശീയ ഉള്ളടക്കത്തിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പുതിയ പദ്ധതികളുടെ പ്രഖ്യാപനമെന്നാണ് വിശദീകരണം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തുര്‍ക്കി പാര്‍ലമെന്റിന് മുന്നിലെ ഭീകരാക്രമണം: വീഡിയോ പുറത്ത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ