യുഎസ് പ്രമേയം വീറ്റോ ചെയ്ത് റഷ്യയും ചൈനയും; യുഎന്‍ രക്ഷാസമിതിയില്‍ സമവായമില്ല; ഇത്തരം കൂട്ടക്കുരുതി ഏതു രാജ്യം നേരിട്ടിട്ടുണ്ടെന്ന് ഇസ്രയേല്‍

യു എസ് പ്രമേയത്തെ റഷ്യ, ചൈന, യുഎഇ എന്നിവ എതിര്‍ത്ത് വോട്ടു ചെയ്തു
ഇസ്രയേൽ പ്രതിനിധി യുഎന്നിൽ സംസാരിക്കുന്നു/ എക്സ്
ഇസ്രയേൽ പ്രതിനിധി യുഎന്നിൽ സംസാരിക്കുന്നു/ എക്സ്

ന്യൂയോര്‍ക്ക്: ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. 24 മണിക്കൂറിനിടെ 756 പേരാമ് കൊല്ലപ്പെട്ടത്. ആകെ മരണം 6600 കടന്നു. അതിനിടെ പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പ്രശ്‌നപരിഹാരത്തിനായി വിളിച്ചു ചേര്‍ത്ത യുഎന്‍ രക്ഷാസമിതി യോഗത്തില്‍ തീരുമാനമായില്ല. 

യോഗം സമവായത്തിലെത്താനാകാതെ പിരിയുന്നത് ഇതു നാലാം തവണയാണ്. അമേരിക്ക അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തെ യുഎസ് പ്രമേയം അപലപിച്ചു. ബന്ദികളാക്കിയവരെ ഹമാസ് ഉടന്‍ മോചിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

യുദ്ധത്തിന് ഇടവേള വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. പത്തോളം രാജ്യങ്ങള്‍ യുഎസ് പ്രമേയത്തെ പിന്തുണച്ചു. എന്നാല്‍ യു എസ് പ്രമേയത്തെ റഷ്യ, ചൈന, യുഎഇ എന്നിവ എതിര്‍ത്ത് വോട്ടു ചെയ്തു. മേഖലയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന് റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍സ്യ ആവശ്യപ്പെട്ടു. യുഎസ് പ്രമേയത്തിന് ബദലായി റഷ്യ അവതരിപ്പിച്ച പ്രമേയത്തിന് മതിയായ പിന്തുണ ലഭിച്ചില്ല. 

രണ്ടു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. അതേസമയം യുഎസ് പ്രമേയം വീറ്റോ ചെയ്ത റഷ്യക്കും ചൈനക്കുമെതിരെ യുഎന്നിലെ ഇസ്രയേല്‍ പ്രതിനിധി ഗിലാര്‍ഡ് എര്‍ദന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. ഇസ്രയേല്‍ നേരിട്ടതു പോലുള്ള കൂട്ടക്കുരുതി ഈ രാജ്യങ്ങള്‍ നേരിട്ടിട്ടില്ല. ഇസ്രായേല്‍ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. 

നിങ്ങളുടെ ഏതെങ്കിലും രാജ്യങ്ങള്‍ സമാനമായ കൂട്ടക്കൊല അനുഭവിച്ചാല്‍, ഇസ്രായേലിനേക്കാള്‍ വലിയ ശക്തിയോടെ നിങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത്തരം ക്രൂരതകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍, അത്തരം മനുഷ്യത്വരഹിതമായ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ സൈനിക നടപടി ആവശ്യമാണെന്ന് നിങ്ങളുടെ മനസ്സില്‍ സംശയമുണ്ടാകില്ലെന്നും ഗിലാര്‍ഡ് എര്‍ദന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com