9 ബഹിരാകാശ നടത്തം, 62 മണിക്കൂര്‍; ചരിത്രം കുറിച്ച് സുനിത വില്യംസ്

നാസയുടെ പെഗ്ഗി വിന്‍സ്റ്റണിന്റെ റെക്കോര്‍ഡാണ് സുനിത മറികടന്നത്. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടത്.
ബഹിരാകാശ നടത്തം
ബഹിരാകാശ നടത്തം
Updated on: 
1 min read

വാഷിങ്ടണ്‍: ബഹിരാകാശ നടത്തത്തില്‍ ചരിത്രം കുറിച്ച് സുനിത വില്യംസ്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം ചെയ്ത വനിത എന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം. 9 ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറില്‍ അധികമാണ് സുനിത ബഹിരാകാശത്ത് നടന്നത്. സ്റ്റാര്‍ലൈനര്‍ തകരാറായതുമൂലം ബഹിരാകാശത്തു നിന്നും ഭൂമിയിലേയ്ക്കുള്ള മടക്കം നീട്ടിവെക്കുകയായിരുന്നു.

നാസയുടെ പെഗ്ഗി വിന്‍സ്റ്റണിന്റെ റെക്കോര്‍ഡാണ് സുനിത മറികടന്നത്. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടത്. പെഗ്ഗിക്കൊപ്പമാണ് ഇന്ത്യന്‍ സഞ്ചാരി ശുഭാന്‍ഷു ശുക്ല ഉടന്‍ ബഹിരാകാശത്തേക്ക് പോകുന്നത്.

രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകാനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരന്‍ ശുഭാന്‍ഷു ശുക്ലയുടെ യാത്ര ഈ വര്‍ഷം ജൂണില്‍ നടക്കും. അമേരിക്കന്‍ സ്വകാര്യ കമ്പനി ആക്‌സിയം സ്‌പേസുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ശുഭാന്‍ഷുവിന്റെ യാത്ര. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാന്‍ഷുവടക്കം നാല് പേരെയാണ് കൊണ്ടുപോകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER