കുവൈത്തില്‍ വൻ ലഹരി വേട്ട; 27 കോടിയുടെ ലഹരി മരുന്നുകൾ പിടിച്ചെടുത്തു (വിഡിയോ )

കമാൻഡോ ഓപ്പറേഷനിലൂടെ ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് നി​ന്ന് ക​സ്റ്റം​സിന്റെ സഹായത്തോടെയാണ് ക​ണ്ടെ​യ്ന​ർ കണ്ടെത്തിയത്. തുടർന്ന് കണ്ടെയ്നർ മറ്റൊരു വാഹനത്തിലാക്കി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു
kuwait drug
110 k.g of narcotics were seized while trying to smuggle in a containerDubai police
Updated on
1 min read

കുവൈത്ത് സിറ്റി: ക​ണ്ടെ​യ്‌​ന​റിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 110 കിലോഗ്രാം ലഹരി മരുന്നുകൾ പി​ടി​ച്ചെ​ടു​ത്തു. ഏകദേശം 1.15 ദ​ശ​ല​ക്ഷം ദിനാ​ർ വി​ല​മ​തി​ക്കു​ന്ന ലഹരി മരുന്നുകൾ ആണ് പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. യു.​എ.​ഇ - കു​വൈ​ത്ത് സർക്കാരുകളുടെ വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവ കണ്ടെത്തിയതെന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കടൽ മാർഗ്ഗം ക​ണ്ടെ​യ്‌​ന​റുകൾ വഴി ലഹരി വസ്തുക്കൾ കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.

kuwait drug
ഒരു ട്രോളി ബാഗ് നിറയെ കഞ്ചാവ്; വിമാനത്താവളത്തിൽ പിടി വീണു, ഇന്ത്യക്കാരൻ അറസ്റ്റിൽ (വിഡിയോ )

കമാൻഡോ ഓപ്പറേഷനിലൂടെ ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് നി​ന്ന് ക​സ്റ്റം​സിന്റെ സഹായത്തോടെയാണ് ക​ണ്ടെ​യ്ന​ർ കണ്ടെത്തിയത്. തുടർന്ന് കണ്ടെയ്നർ മറ്റൊരു വാഹനത്തിലാക്കി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ആണ് കണ്ടെയ്നറിന്റെ ചുവരുകൾ പൊളിച്ചു ലഹരി മരുന്നുകൾ പുത്തെടുത്തത്. സം​ഭ​വുമായി ബന്ധപ്പെട്ട് ഒ​രു ഏ​ഷ്യ​ൻ പൗ​ര​നെ അ​റ​സ്റ്റു ചെ​യ്തു.

kuwait drug
വ്യാജ തൊഴിൽ വാഗ്ദാനം ; ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ തട്ടിപ്പിൽ നിന്ന് രക്ഷപെടാം

അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് ഇതിനു പി​ന്നി​ൽ എന്ന് അധികൃതർ വ്യക്തമാക്കി. ​ആഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സുഫ് സുഊ​ദ് അ​സ്സ​ബാ​ഹി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ഓ​പ്പറേ​ഷ​ൻ.

തു​ട​ർ​ച്ച​യാ​യ സു​ര​ക്ഷാ ഏ​കോ​പ​ന​ത്തി​ന്റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നും ദേ​ശീ​യ സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന​തി​നും ശ​ക്ത​മാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചു.

Summary

110 kilograms of narcotics were seized while trying to smuggle them in a container. Authorities said the drugs were worth approximately 1.15 million dinars. UAE - Kuwait

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com