ദുബൈ: സ്വയം നിയന്ത്രിത വാഹനങ്ങൾ അടുത്ത വർഷത്തോടെ നിരത്തുകളിൽ ഇറക്കാനുള്ള ശ്രമത്തിലാണ് ദുബൈ ആർ ടി എ. ഇതിനായി വിവിധ തരത്തിലുള്ള പദ്ധതികളാണ് അധികൃതർ നടപ്പിലാക്കുന്നത്. മികച്ച സ്വയം നിയന്ത്രിത വാഹനം കണ്ടെത്തുന്നതിനുള്ള ദുബൈ ഇത്തവണ ഒരു വേൾഡ് ചലഞ്ചും നടത്തുന്നുണ്ട്. 30 ലക്ഷം ദിർഹമാണ് സമ്മാനത്തുകയായി വിയകൾക്ക് ലഭിക്കുക. ഇതിൽ പങ്കെടുക്കുന്നതിനായി വിവിധ രാജ്യങ്ങൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
ചൈനീസ് കമ്പനികളുടെ വാഹനങ്ങളുടെ മത്സരത്തിന്റെ ഭാഗമാകുന്നുണ്ട്. ഇതിന്റെ അടിസ്ഥാത്തിൽ ദുബൈ ആർ ടി എ സംഘം നേരിട്ട് ചൈനയിലെത്തി വാഹനങ്ങൾ പരിശോധിച്ചു. വാഹനങ്ങളുടെ സാങ്കേതികത്തികെ മികവും, പ്രവർത്തന ക്ഷമതയും നേരിട്ട് കണ്ട് മനസിലാക്കുന്നതിനാണ് ചൈനയിൽ എത്തിയതെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷം ബഹ്റോസ്യാൻ വ്യക്തമാക്കി.
മത്സരത്തിന്റെ ഭാഗമായി പങ്കെടുക്കുന്ന കമ്പനികളുടെ യോഗ്യത നേരിട്ട് പരിശോധിക്കാനും, സാങ്കേതിക വിദ്യ, തകരാർ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ മനസിലാക്കാനും ശ്രമം നടത്തും.ചലഞ്ചിൽ രജിസ്റ്റർ ചെയ്ത കമ്പനികളുമായി ബന്ധപ്പെട്ട് മറ്റു രാജ്യങ്ങളിലും സംഘം സന്ദർശനം നടത്തും.
ചൈനയിലെ 4 നഗരങ്ങളിലായി നടന്ന പരിശോധനയിൽ റോബോ ടാക്സി, റോബോ ബസ്, റോബോ ബോട്ട്, ഓട്ടണോമസ് ചരക്ക് വാഹനം എന്നിവയാണ് പരിശോധിച്ചത്. സ്വയം നിയന്ത്രിത വാഹനങ്ങളുടെ ലോക സമ്മേളനം ദുബൈയിൽ വെച്ച് സെപ്റ്റംബർ 24, 25 തീയതികളിൽ നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates