ദുബൈ: യു എ ഇയിലെ നിർമ്മാണ മേഖലയിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി പ്രവാസികളാണ് പണി എടുക്കുന്നത്. കോൺക്രീറ്റിനു വില വർധിപ്പിക്കാൻ ഉൽപാദന കമ്പനികൾ തീരുമാനിച്ചതോടെ നിർമ്മാണമേഖലയിൽ വലിയ പ്രതിസന്ധിയാകും വരും ദിവസങ്ങളിൽ സംഭവിക്കുക. കോൺക്രീറ്റിന്റെ വില 12 ശതമാനമാണ് വർധിപ്പിച്ചത്.
ഇതോടെ ഒരു ക്യൂബിക് മീറ്റർ കോൺക്രീറ്റ് വില 272 ദിർഹമായി ഉയർന്നു. കഴിഞ്ഞ വർഷം 253 ദിർഹമായിരുന്നത് ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ 245 ആയി കുറഞ്ഞിരുന്നു. ഇതാണ് വളരെപ്പെട്ടെന്ന് 272 ദിർഹമായി വർധിച്ചത്.
ചെറുകിട നിർമ്മാണ കമ്പനികളെയാണ് കോൺക്രീറ്റ് വില വർധനവ് കാര്യമായി ബാധിക്കുകെ എന്നാണ് റിപോർട്ടുകൾ. കരാർ ഒപ്പിട്ട ശേഷം നിർമ്മാണം ആരംഭിച്ച പല കമ്പനികൾക്ക് കോൺക്രീറ്റിന്റെ നിരക്ക് വർധന വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കും. ഇതോടെ മറ്റു ചെലവ് ചുരുക്കൽ നയങ്ങളിലേക്ക് കമ്പനികൾ മാറും. നിർമ്മാണ മേഖലയിലെ ചെലവ് വർധന മറ്റുള്ള ആവശ്യസാധനകളുടെ വിലക്കയറ്റത്തിനും കാരണമാകും.
ഇതൊക്കെ തന്നെ സാധാരണ പ്രവാസിയുടെ കീശ കാലിയാകുന്ന അവസ്ഥയിലെത്തിക്കും. അതെ സമയം അസംസ്കൃത വസ്തുക്കൾക്കുണ്ടായ വിലവർധനയും ദൈനംദിന പ്രവർത്തന ചെലവുകൾ കൂടിയതുമാണ് വില വർധനയ്ക്ക് കാരണമായി കമ്പനികൾ ചൂണ്ടികാണിക്കുന്നത്. കോൺക്രീറ്റ് ഉൽപാദന കമ്പനികൾ ഇടപാടുകാർക്ക് വിലവർധന സംബന്ധിച്ച് നോട്ടിസ് നൽകി തുടങ്ങിയിട്ടുണ്ട്.
Many expatriates are working in the construction sector and related institutions in the UAE. The construction sector is set to face a major crisis in the coming days as production companies have decided to increase the price of concrete. The price of concrete has been increased by 12 percent.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates