
കെയ്‌റോ: ഈജിപ്ത് വഴിയുള്ള ട്രക്കുകള്‍ക്ക് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചതോടെ ഗാസയിലേക്ക് ഭക്ഷണം എത്തി തുടങ്ങി. ബ്രെഡും ബേബി ഫുഡും അടക്കമുള്ള സാധനങ്ങളാണ് എത്തിച്ച് തുടങ്ങിയത്. 11 ആഴ്ചക്കാലം ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഗാസയില്‍ പട്ടിണി അതിരൂക്ഷമായിരുന്നു. എന്നാല്‍ വ്യാഴാഴ്ച മുതല്‍ ട്രക്കുകള്‍ കടന്നുപോകാന്‍ ഇസ്രയേല്‍ അനുമതി നല്‍കുകയായിരുന്നു. ഭക്ഷണത്തിന് പുറമെ മെഡിക്കല്‍ ഉപകരണങ്ങളും ഗാസയിലേക്ക് എത്തിച്ചു തുടങ്ങിയിട്ടുണ്ട്. 100 ട്രക്കുകള്‍ക്കാണ് ഗാസയിലേക്ക് പ്രവേശിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കിയിരിക്കുന്നത്.
മാര്‍ച്ചിലാണ് ഗാസയിലേക്കുള്ള എല്ലാ സാധനങ്ങള്‍ക്കും മേല്‍ ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതോടെ ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളില്‍ നാലിലൊന്ന് പേരും പട്ടിണിയിലായെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്.
2023 ഒക്ടോബര്‍ 7ന് ആരംഭിച്ച യുദ്ധത്തിന്റെ പിന്നാലെ ഗാസയില്‍ മാത്രം 53,600 പേര്‍ കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. മേഖലയിലെ കുട്ടികള്‍ക്കിടയില്‍ പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ വ്യാപകമാണെന്നും വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ