മനുഷ്യ അസ്ഥികളില്‍നിന്ന് നിര്‍മിക്കുന്ന മാരക രാസലഹരി; 28 കോടി രൂപ വില, 'കുഷ്' കടത്തില്‍ 21കാരി പിടിയില്‍

ഏകദേശം 45 കിലോഗ്രാം ലഹരിമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
British woman held in Sri Lanka on kush drug offences
kush,മെയ് ലീ,x
Updated on
1 min read

കൊളംബോ: മനുഷ്യ അസ്ഥികളില്‍നിന്ന് നിര്‍മിച്ച മാരകമായ രാസലഹരിയുമായി യുവതി ശ്രീലങ്കയില്‍ പിടിയില്‍. മുന്‍ എയര്‍ഹോസ്റ്റസും യുകെ സ്വദേശിനിയുമായ ഷാര്‍ലറ്റ് മെയ് ലീ (21) ആണ് കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ഏകദേശം 45 കിലോഗ്രാം ലഹരിമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

വെസ്റ്റ് ആഫ്രിക്കയില്‍ നിര്‍മിക്കുന്ന 'കുഷ്' ( kush)എന്ന ലഹരിമരുന്ന് നിറച്ച സ്യൂട്ട്‌കേസുകളുമായാണ് ഷാര്‍ലറ്റ് പിടിയിലായത്. ഏകദേശം 28 കോടി രൂപ വിലമതിക്കും ഇതിന്. ലോകത്താകെ നടന്നതിലെ ഏറ്റവും വലിയ 'കുഷ് വേട്ട' ആണ് ഇതെന്ന് ശ്രീലങ്കന്‍ കസ്റ്റംസ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ യൂണിറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊളംബോയിലെ ജയിലിലേക്ക് മാറ്റിയ ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. കുറ്റം തെളിഞ്ഞാല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

21 വയസ്സുകാരിയായ ഷാര്‍ലറ്റ്, തായ്ലന്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു. വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയില്‍ എത്തിയപ്പോഴാണ് പിടിയിലായത്. എന്നാല്‍ തനിക്ക് ലഹരിമരുന്നുമായി ബന്ധവുമില്ലെന്നും ലഹരിമരുന്ന് മുന്‍പ് കണ്ടിട്ടില്ലെന്നും ഷാര്‍ലറ്റ് പറഞ്ഞു. തന്റെ സ്യൂട്ട്‌കേസില്‍ ലഹരിമരുന്ന് വച്ചത് ആരാണെന്ന് അറിയാമെന്നും എന്നാല്‍ അതു പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷാര്‍ലറ്റ് പറഞ്ഞു.

'കുഷ്' എന്ന് വിളിക്കപ്പെടുന്ന ഈ ലഹരിമരുന്ന്, വിവിധതരം വിഷവസ്തുക്കളില്‍ നിന്നാണ് നിര്‍മിക്കുന്നത്. പൊടിച്ച മനുഷ്യ അസ്ഥിയാണ് പ്രധാന ചേരുവകളിലൊന്ന്. ഏഴു വര്‍ഷം മുന്‍പ് വെസ്റ്റ് ആഫ്രിക്കയിലാണ് ഈ ലഹരിമരുന്ന് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇത് ഉപയോഗിക്കുന്നവര്‍ മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഹിപ്‌നോട്ടിക് അവസ്ഥയിലൂടെ കടന്നുപോകും. ലഹരിമരുന്ന് ഉണ്ടാക്കുന്നതിനായി സെമിത്തേരികളില്‍നിന്ന് അസ്ഥികൂടങ്ങള്‍ മോഷ്ടിക്കുന്ന സംഭവവും വ്യാപകമായിരുന്നു.

കാമുകിയെ കൊന്ന് കഞ്ചാവില ചേര്‍ത്ത് കഴിച്ചു; ഇസാക്കിന്‍റെ ക്രൂരകൃത്യത്തില്‍ ഞെരിഞ്ഞമര്‍ന്ന ബാല്യത്തെക്കുറിച്ച് മകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com