'നിര്‍ഭയനായ ഓള്‍ റൗണ്ടര്‍'; വിന്‍ഡീസ് ഇതിഹാസം ബെര്‍ണാഡ് ജൂലിയന്‍ അന്തരിച്ചു

1975ല്‍ പ്രഥമ ഏകദിന ലോക കിരീടം വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ച താരം
Bernard Julien Passes Away
Bernard Julienx
Updated on
1 min read

ട്രിനിഡാഡ്: മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടറും 1975ല്‍ പ്രഥമ ഏകദിന ലോകകപ്പ് കിരീടം നേടിയ കരീബിയന്‍ സംഘത്തിലെ അംഗവുമായിരുന്ന ഇതിഹാസ താരം ബെര്‍ണാഡ് ജൂലിയന്‍ അന്തരിച്ചു. അദ്ദേഹത്തിനു 75 വയസായിരുന്നു. വടക്കന്‍ ട്രിനിഡാഡിലെ വല്‍സിന്‍ ടൗണില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.

വിന്‍ഡീസ് ആദ്യ ലോകകപ്പ് നേടിയതിന്റെ 50ാം വര്‍ഷത്തിലാണ് അദ്ദേഹം ജീവിതത്തോട് വിട പറഞ്ഞത് എന്നതു യാദൃശ്ചികതയായി. പ്രഥമ ലോകകപ്പില്‍ മികച്ച ബൗളിങ് പ്രകടനങ്ങള്‍ നടത്തിയ താരം കൂടിയാണ് ബെര്‍ണാഡ് ജൂലിയന്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കക്കെതിരെ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ 27 റണ്‍സ് വഴങ്ങിയും 4 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ഫൈനലില്‍ ബാറ്റ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംഭവാന. കലാശപ്പോരാട്ടത്തില്‍ ബാറ്റിങിനു ഇറങ്ങി അതിവേഗം റണ്‍സടിച്ച് അദ്ദേഹം ടീമിനു നിര്‍ണായക സംഭവാന നല്‍കി. 26 പന്തില്‍ 37 റണ്‍സാണ് ബെര്‍ണാഡ് അന്നടിച്ചത്.

Bernard Julien Passes Away
'ഒരു യുഗം അവസാനിച്ചു'... 13 വര്‍ഷം മുന്‍പ് രോഹിത് പ്രവചിച്ചു 2025ല്‍ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമെന്ന്!

നിര്‍ഭയനായി കളത്തില്‍ വാണ ഓള്‍ റൗണ്ടറെന്ന ഖ്യാതിയായിരുന്നു അദ്ദേഹത്തിന്. ഇടംകൈയന്‍ സീമറും ആക്രമണോത്സുക ബാറ്ററും ഊര്‍ജ്ജസ്വലനായ ഫീല്‍ഡറുമായി സമസ്ത മേഖലയിലും അദ്ദേഹം തന്റെ കൈയൊപ്പു പതിച്ചു. കളത്തില്‍ 100 ശതമാനവും അര്‍പ്പിക്കുന്ന പോരാളിയായ താരമായിരുന്നു ബെര്‍ണാഡെന്നു വിന്‍ഡീസ് പ്രഥമ ലോകകപ്പുയര്‍ത്തുമ്പോള്‍ ടീമിനെ നയിച്ച ഇതിഹാസ താരം ക്ലൈവ് ലോയ്ഡ് അനുസ്മരിച്ചു.

വിന്‍ഡീസിനായി 24 ടെസ്റ്റുകളും 12 ഏകദിന മത്സരങ്ങളും കളിച്ചു. 866 റണ്‍സും 50 വിക്കറ്റുകളും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സ്വന്തമാക്കി. ഏകദിനത്തില്‍ 86 റണ്‍സും 18 വിക്കറ്റുകളുമാണ് സമ്പാദ്യം.

Bernard Julien Passes Away
7 സിക്‌സും 8 ഫോറും തൂക്കി പ്രഭ്‌സിമ്രാന്‍; 68 പന്തില്‍ 102, ഓസീസിനെ വീഴ്ത്തി ഇന്ത്യ; പരമ്പരയും
Summary

Former West Indies all-rounder and 1975 World Cup winner Bernard Julien passed away at the age of 75 in Valsayn, a town in Northern Trinidad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com