'ഒരു യുഗം അവസാനിച്ചു'... 13 വര്‍ഷം മുന്‍പ് രോഹിത് പ്രവചിച്ചു 2025ല്‍ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമെന്ന്!

2012ല്‍ രോഹിത് എക്‌സില്‍ പങ്കിട്ട കുറിപ്പ് കുത്തിപ്പൊക്കി ആരാധകര്‍
Rohit and Gill during training
Rohit Sharma and Shubman Gillx
Updated on
1 min read

മുംബൈ: രോഹിത് ശര്‍മയെ ഏകദിന നായക സ്ഥാനത്തു നിന്നു മാറ്റി ശുഭ്മാന്‍ ഗില്ലിനെ പുതിയ നായകനായി കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. തന്റെ നായക സ്ഥാനം ഗില്ലിനു കൈമാറേണ്ടി വരുമെന്നു 13 വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ രോഹിത് പ്രവചിച്ചിരുന്നുവെന്നു പറയുകയാണ് ആരാധകര്‍. 2012ല്‍ രോഹിത് എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വീണ്ടും കുത്തിപ്പൊക്കിയാണ് ആരാധകരുടെ രസകരമായ കണ്ടുപിടുത്തം.

'ഒരു യുഗത്തിനു അവസാനം കുറിക്കപ്പെട്ടു (45), പുതിയതിനു ആരംഭവും (77)'- ഇതായിരുന്നു ഹിറ്റ്മാന്റെ അന്നത്തെ കുറിപ്പ്. ഈ കുറിപ്പാണ് ആരാധകര്‍ താരം തന്റെ ഭാവി മുന്നില്‍ കണ്ട് അന്ന് കുറിച്ചതാണെന്നു പറയുന്നത്.

രോഹിത് കുറിപ്പില്‍ ഉപയോഗിച്ച രണ്ട് അക്കങ്ങളാണ് ഇത്തരമൊരു യാദൃശ്ചികതയിലേക്ക് ആരാധകരെ നയിച്ചത്. കുറിപ്പില്‍ പറയുന്ന 45 രോഹിത് ശര്‍മയുടെ ജേഴ്‌സി നമ്പറാണ്. രണ്ടാമത് പരാമര്‍ശിച്ച 77 ശുഭ്മാന്‍ ഗില്ലിന്റെ ജേഴ്‌സി നമ്പറുമാണ്. എന്നാല്‍ യാഥാര്‍ഥത്തില്‍ ഈ കുറിപ്പ് രോഹിത് സ്വന്തം ജേഴ്‌സി മാറ്റം സംബന്ധിച്ചു തന്നെ പോസ്റ്റ് ചെയ്തതാണ്.

Rohit and Gill during training
7 സിക്‌സും 8 ഫോറും തൂക്കി പ്രഭ്‌സിമ്രാന്‍; 68 പന്തില്‍ 102, ഓസീസിനെ വീഴ്ത്തി ഇന്ത്യ; പരമ്പരയും

രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപന വേളയില്‍ രോഹിതിനെ നായക സ്ഥാനത്തു നിന്നു മാറ്റി ഗില്ലിനെ ഏകദിന ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

ബിസിസിഐ വിഷയത്തില്‍ പെട്ടെന്നെടുത്ത തീരുമാനമല്ല ഇത്. 2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് പുതിയൊരു ടീം ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ക്യാപ്റ്റന്‍സി മാറ്റം എന്നതു വ്യക്തമായിരുന്നു.

Rohit and Gill during training
250 വിജയങ്ങള്‍, ഫെര്‍ഗൂസനേയും വെങറേയും മറികടന്ന് ഗ്വാര്‍ഡിയോള; സിറ്റിക്ക് ജയം, പാലസിനെ വീഴ്ത്തി എവര്‍ട്ടന്‍
Summary

Rohit Sharma's post in 2012 has stunned fans about the accuracy of India's ODI captaincy change in 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com