രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി

തുടരെ 20 ജയങ്ങള്‍, പരമ്പര തൂത്തുവാരാന്‍ ഇറങ്ങുന്ന രോഹിത്തിന് മുന്‍പില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ്‌

തുടരെ 20 മത്സരങ്ങളില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിക്കുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് രോഹിത്തിന് മുന്‍പിലുള്ളത്
Published on

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിടുന്നതിനിടെ രോഹിത് ശര്‍മയ്ക്ക് മുന്‍പില്‍ മറ്റൊരു റെക്കോര്‍ഡ്. തുടരെ 20 മത്സരങ്ങളില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിക്കുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് രോഹിത്തിന് മുന്‍പിലുള്ളത്.

തുടരെ 19 മത്സരങ്ങളില്‍ രോഹിത് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു കഴിഞ്ഞു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ഇതുവരേയും കളി തോറ്റിട്ടില്ല. 20 തുടര്‍ ജയങ്ങളിലേക്ക് ടീമിനെ എത്തിച്ചതിന്റെ റെക്കോര്‍ഡ് നിലവില്‍ റിക്കി പോണ്ടിങ്ങിന്റെ പേരിലാണ്. 2008ലാണ് പോണ്ടിങ് ഓസ്‌ട്രേലിയയെ 20 തുടര്‍ ജയങ്ങളിലേക്ക് നയിച്ചത്. 

2006-07 സമയത്ത് പോണ്ടിങ്ങിന് കീഴില്‍ ഓസ്‌ട്രേലിയ 16 തുടര്‍ ജയങ്ങളിലേക്കും എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ചതോടെ ട്വന്റി20യില്‍ തുടരെ 13 ജയങ്ങളിലേക്ക് ടീമിനെ എത്തിക്കുന്ന ക്യാപ്റ്റനുമായി രോഹിത്. ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയാണ് രോഹിത് ഇന്ത്യയെ തുടര്‍ ജയങ്ങളിലേക്ക് നയിച്ചത്. 

ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള ക്യാപ്റ്റനും നിലവില്‍ രോഹിത് ശര്‍മയാണ്. 30 ട്വന്റി20കളിലാണ് രോഹിത് ഇതുവരെ ഇന്ത്യയെ നയിച്ചത്. ഇതില്‍ 26 എണ്ണത്തിലും ജയം പിടിക്കാനായി. 86.7 ആണ് വിജയ ശതമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com