കപ്പടിച്ചില്ലെങ്കിലെന്ത്? ഏകദിന ലോകകപ്പിലൂടെ ഒഴുകിയെത്തിയത് കോടികള്‍, ഇന്ത്യയ്ക്ക് 11,000 കോടിയുടെ നേട്ടമെന്ന് ഐസിസി റിപ്പോര്‍ട്ട്

ലോകകപ്പിലൂടെ ഇന്ത്യക്ക് 11,637 കോടി രൂപ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായും ഐസിസി ചീഫ് എക്സിക്യൂട്ടീവ് ജെഫ് അലാര്‍ഡിസ് പറഞ്ഞു.
2023 ODI World Cup in India created an economic impact USD 1.39 billion icc report
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 എക്‌സ്
Updated on
1 min read

ദുബായ്: 2023 ഏകദിന ലോകകപ്പ് ഇന്ത്യന്‍ സാമ്പത്ത് വ്യവസ്ഥയ്ക്ക് 11,000 കോടിയുടെ നേട്ടമുണ്ടാക്കിയതായി ഐസിസി റിപ്പോര്‍ട്ട്. ലോകകപ്പ് ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യയ്ക്ക് വന്‍ നേട്ടങ്ങളുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടന്ന ലോകകപ്പ് ചരിത്രത്തിലെ തന്നെ വലിയ ഏകദിന ലോകകപ്പാണ്, ലോകകപ്പിലൂടെ ഇന്ത്യക്ക് 11,637 കോടി രൂപ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായും ഐസിസി ചീഫ് എക്സിക്യൂട്ടീവ് ജെഫ് അലാര്‍ഡിസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ഓസ്‌ട്രേലിയ ആറാം ലോകകപ്പ് കിരീടം നേടിയപ്പോള്‍ മത്സരങ്ങള്‍ കാണാനെത്തിയ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വരവ്, താമസം, യാത്ര, ഗതാഗതം, ഭക്ഷണ പാനീയങ്ങള്‍ എന്നിവയിലൂടെ നഗരങ്ങള്‍ 86 കോടി 14 ലക്ഷം യുഎസ് ഡോളറിന്റെ വരുമാനമുണ്ടാക്കിയെന്നും ഐസിസി റിപ്പോര്‍ട്ട് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2023 ODI World Cup in India created an economic impact USD 1.39 billion icc report
'പി ടി ഉഷ വന്നു, ഒന്നും പറയാതെ ഫോട്ടോ എടുത്തു'; രാഷ്ട്രീയം കളിച്ചെന്ന ആരോപണവുമായി വിനേഷ് ഫോഗട്ട്

ടൂര്‍ണമെന്റില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് 12.5 ലക്ഷം കാണികള്‍ എത്തി. ഐസിസി 50 ഓവര്‍ മത്സരത്തില്‍ ആദ്യമായാണ് 75 ശതമാനം കാഴചക്കാരുണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് പറഞ്ഞു. അന്താരാഷ്ട്ര സര്‍വേയില്‍ പങ്കെടുത്തവരില്‍ 55 ശതമാനവും മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു, എന്നാല്‍ 19 ശതമാനം കാഴ്ചക്കാരും ഇന്ത്യയില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയവരായിരുന്നു.

ലോകപ്പിനോടനുബന്ധിച്ച് നേരിട്ടും അല്ലതെയും ഇന്ത്യയില്‍ 48,000-ത്തിലധികം ഫുള്‍, പാര്‍ട്ട് ടൈം ജോലികള്‍ സൃഷ്ടിച്ചു. ഐസിസി ഇവന്റുകള്‍ ആരാധകകരെ എത്തിക്കുക മാത്രമല്ല, ആതിഥേയ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്ക് മികച്ച സംഭാവന നല്‍കുകയും ചെയ്യുന്നതായും ഐസിസിസി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com