വനിതാ ചെസ് ലോകകപ്പ് സെമിയില്‍; ചരിത്രമെഴുതി കൊനേരു ഹംപി

ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തെ വീഴ്ത്തി
Koneru Humpy in FIDE World Cup
Koneru Humpy x
Updated on
1 min read

ബകു: ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പര്‍ താരം കൊനേരു ഹംപി. വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി ഹംപി മാറി. ചൈനയുടെ യുസിന്‍ സോങിനെതിരായ പോരാട്ടത്തില്‍ സമനില പിടിച്ചാണ് താരത്തിന്റെ മുന്നേറ്റം.

ചൈനീസ് താരത്തിനെതിരായ ക്ലാസിക്ക് പോരാട്ടത്തിന്റെ ആദ്യ ഗെയിമില്‍ ഹംപി വിജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ഗെയിമില്‍ അര പോയിന്റ് നേടിയാല്‍ ഹംപിക്കു സെമി ഉറപ്പിക്കാമായിരുന്നു. താരം ലക്ഷ്യത്തിലെത്തുകയും ചെയ്തു.

Koneru Humpy in FIDE World Cup
2031 കഴിയട്ടെ! ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ അടുത്തൊന്നും ഇന്ത്യയില്‍ നടക്കില്ല

ഇന്ത്യയുടെ മറ്റു താരങ്ങളായ ഡി ഹരികയും ദിവ്യ ദേശ്മുഖും ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വന്നു. പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരുവരും ഇന്ന് റാപ്പിഡ്, ബ്ലിറ്റ്‌സ് ടൈബ്രേക്കറില്‍ ഏറ്റുമുട്ടും. ഒരാള്‍ സെമിയിലെത്തുന്നതിനാല്‍ ഹംപിയ്‌ക്കൊപ്പം മറ്റൊരു ഇന്ത്യന്‍ താരം കൂടി സെമി കളിക്കുമെന്നും ഉറപ്പായി.

Koneru Humpy in FIDE World Cup
പുതിയ ടീം, കളി പഴയപടി തന്നെ! ബം​ഗ്ലാദേശിനോടും നാണംകെട്ട് പാകിസ്ഥാൻ
Summary

Koneru Humpy, FIDE Women's Chess World Cup 2025: Indian Grandmaster Koneru Humpy demonstrated her exceptional skill, launching a formidable counterattacking game to hold International Master Yuxin Song of China at bay and stormed into the FIDE Women's Chess World Cup semifinals on Sunday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com