ചിലിക്കെതിരെ 66 ടച്ചുകൾ, ഉറു​ഗ്വേയ്ക്കെതിരെ 78; പാ​രാ​ഗ്വേക്കെതിരേയും വിശ്രമമില്ലാതെ മെസി

കോപ്പ അമേരിക്കയിൽ പാരാ​ഗ്വേയ്ക്കെതിരായ മത്സരത്തിന് മുൻപ് സൂപ്പർ താരം മെസിക്ക് വിശ്രമം അനുവദിക്കുന്നത് പരിശീലകൻ സ്കലോനി പരി​ഗണിച്ചിരുന്നു
പാരാ​ഗ്വേയ്ക്ക് എതിരെ മെസി/ഫോട്ടോ: ട്വിറ്റർ
പാരാ​ഗ്വേയ്ക്ക് എതിരെ മെസി/ഫോട്ടോ: ട്വിറ്റർ
Updated on
1 min read

കോപ്പ അമേരിക്കയിൽ പാരാ​ഗ്വേയ്ക്കെതിരായ മത്സരത്തിന് മുൻപ് സൂപ്പർ താരം മെസിക്ക് വിശ്രമം അനുവദിക്കുന്നത് പരിശീലകൻ സ്കലോനി പരി​ഗണിച്ചിരുന്നു. എന്നാൽ പാരാ​ഗ്വേയ്ക്കെതിരേയും അർജന്റീനയുടെ പ്രധാന പോരാളിയായത് മെസി. കളിക്കാരുടെ ഫിസിക്കൽ കണ്ടീഷൻ മോശമാകുന്നതിന്റെ സൂചന നൽകുകയാണ് സ്കലോനി ഇപ്പോൾ. 

മെസി തങ്ങളുടെ കഴിഞ്ഞ നാല് മത്സരങ്ങളിലും കളിച്ചിരുന്നു. അതിനാൽ മെസിയെ ആശ്രയിക്കാതെ കളിക്കുക എന്നത് പ്രയാസമാണ്, പാരാ​ഗ്വേയ്ക്കെതിരെ അർജന്റീന ജയം പിടിച്ചതിന് പിന്നാലെ സ്കലോനി പറഞ്ഞു. കളിക്കാരുടെ ഫിസിക്കൻ കണ്ടീഷനാണ് ഇപ്പോൾ എന്നെ ആശങ്കപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

അർജന്റീനയുടെ കഴിഞ്ഞ മൂന്ന് കളിയിലും മെസിയായിരുന്നു അവരുടെ ആക്ടീവ് കളിക്കാരിൽ ഒരാൾ. മത്സര സമയം മുഴുവൻ മെസി ക്രീസിൽ നിന്നു. എല്ലായ്പ്പോഴത്തേയും പോലെ പന്തിന് വേണ്ടിയുള്ള പൊരുതൽ അവസാനിപ്പിച്ചില്ല. ചിലിക്കെതിരെ അർജന്റീനിയൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ടച്ചുകൾ മെസിയിൽ നിന്നായിരുന്നു. ഉറു​ഗ്വേയ്ക്ക് എതിരെ റോഡ്രി​ഗോ ഡി പോളിനൊപ്പം 78. 

പാരാ​ഗ്വേയ്ക്ക് എതിരെ അർജന്റീനിയൻ പ്രതിരോധ നിര താരം മൊലിനയ്ക്കാണ് മെസിയേക്കാൾ കൂടുതൽ ടച്ചുകളുണ്ടായത്. പാരാ​ഗ്വേയ്ക്ക് എതിരെ ഇറങ്ങിയപ്പോൾ അത് മെസിയുടെ അർജന്റീനയ്ക്ക് വേണ്ടിയുള്ള 147ാമത്തെ മത്സരമായി. പാരാ​ഗ്വേയ്ക്ക് എതിരായ മത്സരത്തോടെ കോപ്പയിലെ ക്വാർട്ടർ ഫൈനൽ അർജന്റീന ഉറപ്പിച്ചു. അതിനാൽ അടുത്ത മത്സരത്തിൽ മെസിക്ക് സ്കലോനി വിശ്രമനം അനുവദിച്ചേക്കും. ബൊളിവിയയാണ് ഇനി അർജന്റീനയുടെ മുൻപിലേക്ക് എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com