ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വീണ്ടും മഴയുടെ കളി; ടി20 ലോകകപ്പിലെ അയർലൻഡ്– അഫ്​ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

ഇരു ടീമുകളും ഓരോ പോയിന്റു വീതം പങ്കിട്ടു. മൂന്ന് കളികളിൽ നിന്ന് ഒരു ജയമുള്ള അയർലൻ‍ഡ് മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ന്യൂസിലൻഡാണു മുന്നിൽ
Published on

മെൽബൺ: ടി20 ലോകകപ്പിൽ വീണ്ടും വില്ലനായി മഴയുടെ കളി. ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന അയർലൻഡ്– അഫ്​ഗാനിസ്ഥാൻ മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഒരു പന്തു പോലുമെറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. 

ഇരു ടീമുകളും ഓരോ പോയിന്റു വീതം പങ്കിട്ടു. മൂന്ന് കളികളിൽ നിന്ന് ഒരു ജയമുള്ള അയർലൻ‍ഡ് മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ന്യൂസിലൻഡാണു മുന്നിൽ.

മഴ മൂലം ഉപേക്ഷിക്കേണ്ടി വന്ന അഫ്ഗാനിസ്ഥാന്റെ രണ്ടാം മത്സരമാണിത്. അവർക്ക് ആകെ രണ്ട് പോയിന്റാണുള്ളത്. 

കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് അയർലൻഡ് അഫ്ഗാനെതിരെ കളിക്കാൻ ഒരുങ്ങിയത്. കളി ഉപേക്ഷിച്ചതിൽ നിരാശയുണ്ടെന്ന് അയർലൻഡ്, അഫ്ഗാൻ ക്യാപ്റ്റൻമാർ പ്രതികരിച്ചു.

സൂപ്പർ 12 റൗണ്ടിൽ മഴ കാരണം ഉപേക്ഷിക്കുന്ന മൂന്നാം മത്സരമാണിത്. നേരത്തെ സിംബാബ്‍വെ– ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്– അഫ്ഗാനിസ്ഥാൻ മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com