എട്ടാം പിച്ചിച്ചി? അതിലും താത്പര്യം ലാ ലീഗ കിരീടം ഉയര്‍ത്താനാണ്‌: മെസി 

എട്ടാം പിച്ചിച്ചി? എനിക്ക് അറിയില്ല. ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഞാന്‍ ആകുലപ്പെടുന്ന വിഷയമല്ല അത്
മെസി/ ഫയല്‍ ഫോട്ടോ
മെസി/ ഫയല്‍ ഫോട്ടോ
Updated on: 
1 min read

ബാഴ്‌സ: സീസണിലെ ടോപ് സ്‌കോറര്‍ ആവുക എന്നതിനേക്കാള്‍ ഉപരി ലാ ലീഗ കിരീടം നേടുക എന്നതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ബാഴ്‌സ സൂപ്പര്‍ താരം മെസി. എട്ടാം പിച്ചിച്ചി അവാര്‍ഡിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴാണ് മെസിയുടെ വാക്കുകള്‍. 

എട്ടാം പിച്ചിച്ചി? എനിക്ക് അറിയില്ല. ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഞാന്‍ ആകുലപ്പെടുന്ന വിഷയമല്ല അത്. പിച്ചിച്ചി നേടുന്നതിനേക്കാള്‍ പ്രാധാന്യം ഞാന്‍ ലാ ലീഗ കിരീടം നേടുന്ന്‌നതിന് നല്‍കുന്നു. ഞങ്ങള്‍ പതിയെ വളരുകയാണ്. ലീഗില്‍ മുന്‍പോട്ട് പോവാന്‍ ഞങ്ങള്‍ പ്രയാസപ്പെട്ടിരുന്നു. അതില്‍ പല മത്സരങ്ങളും ഞങ്ങള്‍ക്ക് ജയിക്കാമായിരുന്നു. അല്‍വ്‌സ്, ഗെറ്റാഫെ, റയല്‍ മാഡ്രിഡ് എന്നിവര്‍ക്കെതിരെയെല്ലാം ഞങ്ങള്‍ക്ക് ജയിക്കാമായിരുന്നു, മെസി പറഞ്ഞു. 

ഞങ്ങള്‍ ഒരുപാട് സാധ്യതകള്‍ സൃഷ്ടിച്ചു. അതിനെല്ലാം സാഹചര്യങ്ങള്‍ മാറ്റിമറിക്കാന്‍ കഴിയുമായിരുന്നു. കൂടുതല്‍ വിജയങ്ങള്‍ നേടിയാലാവും പോയിന്റ് ടേബിളില്‍ മുകളിലേക്ക് ഞങ്ങള്‍ക്ക് ഇനി എത്താനാവുക. ഒസാസുനയ്‌ക്കെതിരായ കളിയിലെ തന്റെ ഗോളിന് ശേഷം മെസിക്ക് ആദരവര്‍പ്പിച്ചതിനെ കുറിച്ചും മെസി പറഞ്ഞു. 

അത് വളരെ പ്രത്യേകതകളുള്ള ദിവസമായിരുന്നു. ഞാന്‍ ഒരുക്കി വെച്ചിരുന്ന ചെറിയ രീതിയിലെ ആദരവ് അദ്ദേഹത്തിനായി അര്‍പ്പിക്കാന്‍ കഴിഞ്ഞു. അന്ന് സ്‌കോര്‍ ചെയ്തത് മറക്കാനാവാത്ത ഓര്‍മയാണ്. ഡീഗോ നമുക്കൊപ്പം ഇല്ല എന്നതിനാല്‍ തന്നെ വളരെ പ്രത്യേകത നിറഞ്ഞ ദിവസമായിരുന്നു അതെന്നും മെസി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com