ഏഷ്യാകപ്പില്‍ ഒത്തുതീര്‍പ്പ്; പാകിസ്ഥാന്റെ മത്സരത്തില്‍ നിന്ന് മാച്ച് റഫറി ആന്‍ഡി പൈക്‌റോഫ്റ്റിനെ മാറ്റി?
ദുബൈ: ഏഷ്യാകപ്പ് ടൂര്‍ണമെന്റിലെ പാകിസ്ഥാന്റെ മത്സരങ്ങളില്‍ നിന്നും മാച്ച് റഫറി ആന്‍ഡി പൈക്‌റോഫ്റ്റിനെ മാറ്റുമെന്ന സൂചന നല്‍കി പാക് ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന്റെ മത്സരങ്ങളില്‍ നിന്നും മാച്ച് റഫറി ആന്‍ഡി പൈക്‌റോഫ്റ്റിനെ മാറ്റാന്‍ തീരുമാനിച്ചതായും പകരം റിച്ചി റിച്ചാര്‍ഡ്‌സണ്‍ മാച്ച് റഫറിയാകുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. യുഎഇ- ഒമാന്‍ ഷെയ്ഖ്മാരുടെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്‌റോഫ്റ്റിനെ ടൂര്‍ണമെന്റില്‍ നിന്നു മാറ്റിനിര്‍ത്തണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. മത്സരത്തിന്റെ ടോസിനു മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയോട് മാച്ച് റഫറി ആവശ്യപ്പെട്ടതായി പിസിബി ആരോപിച്ചിരുന്നു. ഇത് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന് എതിരാണെന്നും മാച്ച് റഫറി പക്ഷപാതം കാണിച്ചെന്നും ആരോപിച്ചായിരുന്നു പരാതി.
ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരായ നിര്‍ണായക മത്സരത്തിനു മുന്‍പുള്ള വാര്‍ത്താ സമ്മേളനം പാകിസ്ഥാന്‍ റദ്ദാക്കിയിരുന്നു. എയിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്നതെ മത്സരം ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ ഇതിനോടകം സൂപ്പര്‍ ഫോര്‍ യോഗ്യത നേടിക്കഴിഞ്ഞു. ഇതോടെ ഇന്നു ജയിക്കുന്ന ടീം ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ ഫോറില്‍ എത്തും. തോല്‍ക്കുന്ന ടീം ടൂര്‍ണമെന്റില്‍ നിന്നു പുറത്താകും.
Asia Cup 2025: Andy Pycroft set to continue as match referee despite PCB row
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

