EXPLAINER|ബിസിസിഐ അപ്പോളോ ടയേഴ്‌സ് കരാര്‍: ഒഴുകിയെത്തുക കോടികള്‍

ഇന്നലെ നടന്ന ലേലത്തില്‍ കാന്‍വ, ജെകെ സിമന്റ്‌സ് എന്നിവയെ മറികടന്നാണ് അപ്പോളോ ടയേഴ്‌സ് സ്‌പോണ്‍സര്‍ഷിപ് അവകാശം സ്വന്തമാക്കിയത്.
Apollo Tyres to sponsor Indian cricket team
ബിസിസിഐ അപ്പോളോ ടയേഴ്‌സ് കരാര്‍
Updated on
2 min read

ന്യൂഡല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെയിന്‍ സ്‌പോണ്‍സര്‍ പ്രമുഖ ടയര്‍ നിര്‍മാണ കമ്പനിയായ അപ്പോളോ ടയേഴ്‌സാണ്. 580 കോടി രൂപയ്ക്കാണ് കമ്പനി കരാര്‍ റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്ഗാവ് ആസ്ഥാനമായ ടയര്‍ കമ്പനിയാണ് അപ്പോളോ ടയേഴ്‌സ്. പുതിയ കരാര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം

അപ്പോളോ ഡ്രീം ഇലവന് പകരമാകുമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെയിന്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും ഡ്രീം ഇലവന്‍ പിന്‍മാറിയിരുന്നു. പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ രാജ്യത്ത് നിരോധിച്ചതോടെയാണ് ഡ്രീം ഇവവന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇന്നലെ നടന്ന ലേലത്തില്‍ കാന്‍വ, ജെകെ സിമന്റ്‌സ് എന്നിവയെ മറികടന്നാണ് അപ്പോളോ ടയേഴ്‌സ് സ്‌പോണ്‍സര്‍ഷിപ് അവകാശം സ്വന്തമാക്കിയത്.

Apollo Tyres to sponsor Indian cricket team
ഭുവനേശ്വര്‍ കുമാറിന്റെ റെക്കോര്‍ഡ് തകര്‍ത്തു; ഏഷ്യകപ്പില്‍ ചരിത്രനേട്ടത്തിലെത്തി റാഷിദ് ഖാന്‍

പുതിയ കരാര്‍ ബിസിസിഐക്ക് കുടുതല്‍ ലാഭകരമാണോ?

121 ദ്വിരാഷ്ട്ര മത്സരങ്ങളും 21 ഐസിസി മത്സരങ്ങള്‍ക്കുമായി 580 കോടിക്കാണ് അപ്പോളോ ടയേഴ്‌സ് കരാര്‍ ഉറപ്പിച്ചത്. കരാര്‍പ്രകാരം, ഏകദേശം 4.7 കോടിയോളം രൂപയാണ് ഓരോ മത്സരങ്ങള്‍ക്കും കമ്പനി ചെലവാക്കുക. മുന്‍ സ്‌പോണ്‍സര്‍മാരായ ഡ്രീം ഇലവന്‍ മൂന്ന് വര്‍ഷത്തെ കരാര്‍ സ്വന്തമാക്കിയത് 358 കോടിയ്ക്കായിരുന്നു. മുന്‍ കരാറിനെ അപേക്ഷിച്ച് 60 ശതമാനത്തിന്റെ വര്‍ധനയുണ്ട്.

Apollo Tyres to sponsor Indian cricket team
ഓണ്‍ലൈന്‍ വാതുവെപ്പ്: യുവരാജിനും റോബിന്‍ ഉത്തപ്പക്കും ഇഡി നോട്ടീസ്

പുതിയ കരാര്‍ എന്നുമുതല്‍?

ഓക്ടോബര്‍ 2ന് വെസ്റ്റിന്‍ഡീസിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും തുടര്‍ന്ന് ഓസ്ട്രേലിയയില്‍ നടക്കുന്ന ഏകദിന പരമ്പരയിലുമായിരിക്കും പുതിയ സ്‌പോണ്‍സര്‍മാരുടെ ലോഗോയുള്ള ജഴ്‌സി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യമായി ധരിക്കുക. ഇന്ത്യ എയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലും പുതിയ ലോഗോയുള്ള ജഴ്‌സിയുമായിട്ടാകും ഇന്ത്യന്‍ ടീം ഇറങ്ങുക.

ക്രിക്കറ്റില്‍ ഇതാദ്യം

അപ്പോളോ ടയേഴ്‌സ് ലോകമാകെ അറിയുന്ന ബ്രാന്‍ഡ് ആണ്. എന്നാല്‍ ക്രിക്കറ്റ് കളിയില്‍ ഇതാദ്യമായാണ് പ്രധാന സ്‌പോണസര്‍മാരാകുന്നത്. നേരത്തെ മാഞ്ചസ്റ്റര്‍ യുണറ്റൈഡുമായി അപ്പോളോ ടയേഴ്‌സ് കരാര്‍ ഒപ്പിട്ടിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള സഹകരണം ബ്രാന്‍ഡ് വ്യാപനത്തില്‍ അപ്പോളോ ടയേഴ്‌സിനെ ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ ടീമുമായി കരാര്‍ ഒപ്പിട്ടതോടെ ഇത് വന്‍തോതില്‍ സഹായകമാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍

2017 മുതല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഈ പേരുകള്‍

ഇന്ത്യന്‍ ടീം സ്‌പോണ്‍സര്‍മാരായിരുന്ന ബൈജൂസ് സാമ്പത്തിക ക്രമക്കേടില്‍പെട്ടതോടെ 2023 ജൂലൈയിലാണ് ഡ്രീം ഇലവന്‍ ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായത്. മൂന്ന് വര്‍ഷത്തേക്ക് 358 കോടി രൂപയാണ് ഡ്രീം ഇലവന്‍ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പിന് ബിസിസിഐക്ക് നല്‍കിയിരുന്നത്. 2017ല്‍ ഇന്ത്യന്‍ ജഴ്‌സിയുടെ സ്‌പോണ്‍സര്‍ഷിപ് അവകാശം ഒപ്പോ സ്വന്തമാക്കി. 768 കോടി രൂപയുമായി രംഗത്തുണ്ടായിരുന്ന വിവോ മൊബൈല്‍സിനെ പിന്തള്ളി 1079 കോടി രൂപയ്ക്കാണ് അഞ്ചു വര്‍ഷത്തേക്ക് ഒപ്പോ കരാര്‍ സ്വന്തമാക്കിയത്. ഈ അവകാശമാണ് ചൈനീസ് കമ്പനി ബൈജൂസ് ആപ്പിന് മറിച്ചുവിറ്റത്.

Summary

APOLLO Tyres is to step in to be one of Team India's main sponsors for the next two-and-half-years The Indian company will shell out a reported fee of just under 580 cr for the contract.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com