വിദേശ മണ്ണിലെ ഇന്ത്യയുടെ 'അതിവേ​ഗ രാജൻ'! 100 മീറ്ററിൽ റെക്കോർഡ് തിരുത്തി അനിമേഷ് കുജൂർ

200 മീറ്ററിലെ നിലവിലെ ദേശീയ റെക്കോർഡ് അനിമേഷിന്റെ പേരിലാണ്
Animesh Kujur
Animesh Kujurx
Updated on
2 min read

ബെർലിൻ: ഇന്ത്യയുടെ 200 മീറ്റർ ദേശീയ റെക്കോർഡ് ജേതാവായ അനിമേഷ് കുജൂർ 100 മീറ്ററിൽ പുതിയ ചരിത്രമെഴുതി. ജർമ്മനിയിലെ വെറ്റ്‌സ്‌ലാറിലുള്ള എൻവാഗ് സ്റ്റേഡിയത്തിൽ നടന്ന 'പ്യുമ ഫാസ്റ്റ് ആംസ് ഫാസ്റ്റ് ലെഗ്സ് 2026' മീറ്റിൽ പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ 10.14 സെക്കൻഡിൽ ഫിനിഷ് ചെയ്ത് താരം രണ്ടാമതെത്തി. അനിമേഷിന്റെ കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സമയം കൂടിയാണിത്.

രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് അനിമേഷ് ഒരു ഇന്ത്യൻ താരം 100 മീറ്റർ ഓട്ടത്തിൽ വിദേശ മണ്ണിൽ കുറിക്കുന്ന ഏറ്റവും വേഗമേറിയ സമയമെന്ന അനുപമ റക്കോർഡാണ് കുറിച്ചത്. ഒരു ഇന്ത്യൻ താരത്തിന്റെ 100 മീറ്ററിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ സമയം കൂടിയാണിത്. ഗുരീന്ദർവീർ സിങ് കുറിച്ച 10.09 സെക്കൻഡിന്റെ ദേശീയ റെക്കോർഡിന് തൊട്ടുപിന്നിലാണ് ഇപ്പോൾ അനിമേഷന്റെ സ്ഥാനം.

ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന ഹീറ്റ്‌സിൽ 10.19 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാമതെത്തിയപ്പോൾ തന്നെ അനിമേഷ് തന്റെ മികച്ച ഫോമിന്റെ സൂചന നൽകിയിരുന്നു. ഫൈനലിൽ തന്റെ പ്രകടനം വീണ്ടും മെച്ചപ്പെടുത്തിയ താരം മുൻപ് കുറിച്ച 10.15 സെക്കൻഡ് എന്ന റെക്കോർഡിൽ നിന്ന് ഒരു സെക്കൻഡിന്റെ നൂറിലൊന്ന് ഭാഗം കൂടി കുറച്ചാണ് പുതിയ നേട്ടം കൈവരിച്ചത്. ഈ സീസണിലുടനീളം തന്റെ വേഗത നിരന്തരമായി മെച്ചപ്പെടുത്താൻ അനിമേഷന് സാധിക്കുന്നുണ്ട്.

പുരുഷന്മാരുടെ 200 മീറ്ററിൽ നിലവിലെ ദേശീയ റെക്കോർഡിന് ഉടമയായ അനിമേഷ് കുറഞ്ഞ ദൂരമുള്ള 100 മീറ്റർ ഇനത്തിലും ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സ്പ്രിന്റർമാരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യക്കാരുടെ എക്കാലത്തെയും മികച്ച അഞ്ച് 100 മീറ്റർ സമയങ്ങളിൽ മൂന്നെണ്ണവും ഇപ്പോൾ അനിമേഷന്റെ പേരിലാണ്.

ഇന്ത്യയുടെ മികച്ച 5 പുരുഷ 100 മീറ്റർ സമയങ്ങൾ

ഗുരീന്ദർവീർ സിങ് - 10.09 സെക്കൻഡ്

അനിമേഷ് കുജൂർ - 10.14 സെക്കൻഡ്

അനിമേഷ് കുജൂർ - 10.15 സെക്കൻഡ്

ഗുരീന്ദർവീർ സിങ് - 10.17 സെക്കൻഡ്

അനിമേഷ് കുജൂർ - 10.18 സെക്കൻഡ്

നേരത്തെ ജൂൺ മാസത്തിൽ നടന്ന അന്തർസംസ്ഥാന ദേശീയ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പ് ഫൈനലിൽ 20.74 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഈ ഒഡിഷ സ്പ്രിന്റർ വൻകര പോരാട്ടത്തിനുള്ള 200 മീറ്റർ ഇനത്തിലേക്ക് യോഗ്യത നേടിയിരുന്നു. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡമായ 20.88 സെക്കൻഡിനേക്കാൾ വളരെ മികച്ച സമയം കുറിച്ചായിരുന്നു ഈ മുന്നേറ്റം.

2025 മെയിൽ 20.32 സെക്കൻഡിൽ 200 മീറ്റർ ഫിനിഷ് ചെയ്ത് ദേശീയ റെക്കോർഡ് സ്ഥാപിച്ചതിന് ശേഷം ഒരു തവണ മാത്രമാണ് താരത്തിന് 20.50 സെക്കൻഡിന് താഴെ ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്. എന്നാൽ ഇതിന് വിപരീതമായി 100 മീറ്റർ ഇനത്തിൽ താരം രണ്ട് തവണയാണ് ഇന്ത്യൻ റെക്കോർഡ് തിരുത്തിക്കുറിച്ചത്. പിന്നീട് ഗുരീന്ദർവീർ സിങ് 10.09 സെക്കൻഡോടെ ഈ ദേശീയ റെക്കോർഡ് വീണ്ടെടുക്കുകയായിരുന്നു.

Animesh Kujur
മെസി ഇനി പെനാൽറ്റി എടുക്കുമോ?
Animesh Kujur
ഫ്രാൻസിന് ആരെയാണ് പേടി? 'സംശയമെന്താ ഞങ്ങളെ; യൂറോ കപ്പ് മറക്കണ്ട!'
Animesh Kujur
'കഷ്ടം തന്നെ ക്രിസ്റ്റ്യാനോ കഷ്ടം തന്നെ... ഇങ്ങനെ ഉണ്ടോ ഒരു ഭൂതകാല കുളിര് കൊള്ളൽ!'
Summary

India's sprint sensation Animesh Kujur continued his rapid rise by clocking a lifetime best of 10.14 seconds to finish second in the men's 100m final at the PUMA Fast Arms Legs 2026 meet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com