കോഹ് ലിക്കെതിരായ അപ്പില്‍ ഫലിച്ചില്ല; അനുഷ്‌കയുടെ റിയാക്ഷന്‍ വൈറല്‍ 

രോഹിത് ഒമ്പതാം ഓവറില്‍ സൗത്തിയുടെ പന്തില്‍ വില്യംസണ് ക്യാച്ച് നല്‍കി മടങ്ങി
അനുഷ്‌ക/ എക്‌സ്
അനുഷ്‌ക/ എക്‌സ്
Updated on
1 min read

മുംബൈ: ലോകകപ്പില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് സെമി മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 29 പന്തില്‍ 47 റണ്‍സ് നേടിയ രോഹിത് ഒമ്പതാം ഓവറില്‍ സൗത്തിയുടെ പന്തില്‍ വില്യംസണ് ക്യാച്ച് നല്‍കി മടങ്ങി. 

പിന്നാലെ ക്രിസിലെത്തിയ വിരാട് കോഹ് ലിക്കെതിരെ ഇന്നിങ്‌സ് തുടക്കത്തിലെ എല്‍ബി ഡബ്ല്യു അപ്പീല്‍ വന്നു. എന്നാല്‍ റിവ്യൂവില്‍ അംപയുടെ തീരുമാനം കോഹ് ലിക്ക് അനുകൂലമായി. ഇന്ത്യയുടെ ബാറ്റിങ്ങിനിടെ, ഒമ്പതാം ഓവറില്‍, ടിം സൗത്തിയുടെ പന്ത് വിരാട് കോഹ്ലിക്ക് മിസ് ചെയ്യുകയും പാഡില്‍ തട്ടുകയുമായിരുന്നു. 

കിവീസ് എല്‍ബിഡബ്ല്യുവിന് അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍മാര്‍ നോട്ട് ഔട്ട് വിളിച്ചു. തുടര്‍ന്ന് ന്യൂസിലന്‍ഡ് നായകന്‍ റിവ്യൂ തിരഞ്ഞെടുത്തു. റിവ്യൂവില്‍ ഔട്ട് അല്ലെന്ന് വ്യക്തമായി. നോട്ട് ഔട്ട് സിഗ്‌നല്‍ ബിഗ് സ്‌ക്രീനില്‍ തെളിയുമ്പോള്‍ അനുഷ്‌ക ശര്‍മ്മയുടെ റിയാക്ഷനും സ്‌ക്രീനില്‍ തെളിഞ്ഞു. നോട്ടൗട്ട് തീരുമാനത്തെ  ആഘോഷിക്കുന്ന അനുഷ്‌കയുടെ ഈഇ റിയാക്ഷന്‍ ആരാധകരും ഏറ്റെടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com