

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടരെ നാലാം പോരാട്ടവും ജയിച്ച് ചാംപ്യന്‍മാരായ ആഴ്‌സണലിന്റെ ഗംഭീര കുതിപ്പ്. നാലാം പോരില്‍ അവര്‍ സണ്ടര്‍ലാന്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. ജയത്തോടെ അവര്‍ പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും കയറി. 4 കളിയില്‍ നിന്നു 12 പോയിന്റുകളാണ് ആഴ്‌സണലിന് നിലവില്‍. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
ബ്രൂണോ ഗ്യുമാറെസ്, ബുകായോ സാക എന്നിവരുടെ രണ്ടാം പകുതിയിലെ ഗോളുകളാണ് ഗണ്ണേഴ്‌സ് ജയത്തിന്റെ കാതല്‍. ഗ്യുമാറെസ് 58ാം മിനിറ്റിലും സാക ഇഞ്ച്വറി സമയത്തിന്റെ എട്ടാം മിനിറ്റിലുമാണ് വല ചലിപ്പിച്ചത്. സാകയുടെ ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു.
സണ്ടർലൻഡിന്റെ സ്റ്റേഡിയമായ സ്റ്റേഡിയം ഓഫ് ലൈറ്റിൽ നടന്ന എവേ പോരിൽ പരിശീലകൻ മൈക്കൽ ആർട്ടേറ്റ വരുത്തിയ നിർണായക താര മാറ്റമാണ് കളിയുടെ ഗതി തിരിച്ചത്. ആദ്യ പകുതിയിൽ സണ്ടർലാൻഡ് ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. പിന്നീടാണ് ഗ്യുമാറെസിന്റെ ബഞ്ചിൽ നിന്നുള്ള വരവും 58ാം മിനിറ്റിലെ നിർണായക ഗോളും.
ആഴ്സണൽ ആദ്യ ഗോൾ നേടുന്നതിനു രണ്ട് മിനിറ്റ് മുൻപ് സണ്ടർലാൻഡിന് മുന്നിലെത്താനുള്ള അവസരം കിട്ടിയിരുന്നു. മത്സരത്തിൽ അവർക്ക് അനുകൂലമായി റഫറി പെനാൽറ്റി അനുദിച്ചു. എൻസോ ലെ ഫീ എടുത്ത ഷോട്ട് തടുത്ത് ആഴ്സണൽ ഗോൾ കീപ്പർ ഡേവിഡ് വിയ മികച്ച പ്രകടനം പുറത്തെടുത്തു.
ഗോൾ പിറക്കാതെ ആദ്യ പകുതി പിരിഞ്ഞതിനു പിന്നാലെ രണ്ടാം പകുതിയിൽ ആർട്ടേറ്റ പുതിയ താരമായ ബ്രസീലിന്റെ ബ്രൂണോ ഗ്യുമാറെസിനെ ഇറക്കിയതാണ് വഴിത്തിരിവ്. അത് ഉടനടി തന്നെ ഫലം കണ്ടു. താരം ആഴ്സണൽ ജേഴ്സിൽ തന്റെ കന്നി ഗോൾ നേടി വരവറിയിച്ചു.
മത്സരം ഇഞ്ച്വറി സമയത്തേക്ക് കടന്നപ്പോഴാണ് ഗണ്ണേഴ്സ് രണ്ടാം ഗോൾ വലയിലിടുന്നത്. ബാകയോ സാകയെ ബോക്സിൽ ഫൗൾ ചെയ്തതിനു റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത സാക പന്ത് കൃത്യമായി ഗോളാക്കി മാറ്റുകയും ചെയ്തു. സണ്ടർലാൻഡ് താരം റെയിനിൽഡോ മൻഡാവയാണ് ബോക്സിൽ സാകയെ വീഴ്ത്തിയത്. താരം രണ്ടാം മഞ്ഞക്കാർഡും പിന്നാലെ റെഡ‍് കാർഡും കണ്ട് ഗ്രൗണ്ട് വിട്ടതോടെ സണ്ടർലാൻഡ് സ്വന്തം തട്ടകത്തിൽ 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.
അപരാജിതം എവർട്ടൻ
മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പറിനെ (സ്‌പേര്‍സ്) എവര്‍ട്ടന്‍ സമനിലയില്‍ കുരുക്കി. സ്‌പേര്‍സ് ഈ സീസണില്‍ ഇതുവരെ ജയിച്ചിട്ടില്ല. ആദ്യ രണ്ട് കളികളില്‍ തോല്‍വിയും പിന്നാലെ രണ്ട് സമനിലകളും മാത്രമാണ് അവര്‍ക്ക് നിലവിലുള്ളത്. പോയിന്റ് പട്ടികയില്‍ 17ാം സ്ഥാനത്താണ് സ്‌പേര്‍സ്. പുതിയ പരിശീലകന്‍ റോബര്‍ട്ടോ ഡി സെര്‍ബിക്കു കീഴില്‍ ഇപ്പോഴും ടിമീന് മികവിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല.
എവര്‍ട്ടന്‍ തങ്ങളുടെ നില ഭദ്രമാക്കിയാണ് മടങ്ങിയത്. അവര്‍ സീസണില്‍ ഇതുവരെ തോറ്റിട്ടില്ല. നാലില്‍ ഒരു ജയവും മൂന്ന് സമനിലകളുമായി അവര്‍ക്ക് 6 പോയിന്റുണ്ട്. നില്‍വില്‍ എവർട്ടൻ ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു. ഡേവിഡ് മോയസിനു കീഴിലാണ് എവർട്ടന്റെ അപരാജിത മുന്നേറ്റം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates