

വാംഖഡെ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ആർസിബി നായകൻ രജത് പടിദാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 20 പന്തില്‍ 53 റണ്‍സാണ് താരം അടിച്ചെടുത്തത്. അഞ്ച് സിക്‌സും 4 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
മത്സരത്തിലെ തോൽവിയ്ക്ക് പിന്നാലെ മുംബൈ നായകൻ ഹര്‍ദിക് പാണ്ഡ്യയ്ക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ അശ്വിൻ രംഗത്ത് എത്തി. ഹര്‍ദികിന്റെ മോശം ക്യാപ്റ്റൻസിയാണ് തോൽവിക്ക് കാരണമെന്നാണ് അശ്വിന്റെ ആരോപണം. 2024ലെ എസ്ആർഎച്ച് -ആർസിബി മത്സരത്തിലെ സ്കോർ കാർഡ് പങ്ക് വെച്ച് കൊണ്ടാണ് അശ്വിൻ വിമർശനം ഉന്നയിച്ചത്.
'ഇത് ഇന്നത്തെ സ്കോർകാർഡല്ല, 2024ൽ നടന്ന മത്സരമാണ്. അന്ന് രജത് പടിദാര്‍ മായങ്ക് മാർക്കണ്ഡെയെ ഗ്രൗണ്ടിന്റെ നാലുപാടും അടിച്ചു പറത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പടിദാര്‍ ബാറ്റിങ്ങിനെത്തിയപ്പോൾ നായകൻ പന്ത് നൽകിയത് ഇതേ മായങ്ക് മാർക്കണ്ഡെയ്ക്ക്. രണ്ട് ഓവറിൽ 40 റൺസ് ആണ് മായങ്ക് വഴങ്ങിയത്. ഇത് മുംബൈ ക്യാപ്റ്റന്റെ വളരെ മോശം തീരുമാനം ആയിരുന്നു ' അശ്വിൻ പറഞ്ഞു.
മാർക്കണ്ഡെയുടെ ഓവറിൽ രജത് പടിദാര്‍ മൂന്ന് സിക്‌സുകൾ തുടർച്ചയായി അടിച്ചത്. തുടർന്ന് വെറും 17 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കാനും പടിദാറിന് കഴിഞ്ഞിരുന്നു. ഇതാണ് മത്സരം മുംബൈയുടെ കയ്യിൽ നിന്ന് നഷ്ടപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates