സഞ്ജു- അഭിഷേക് ഓപ്പണിങ് തുടരുമോ? ഗില്‍, ജയ്‌സ്വാള്‍, ശ്രേയസ്... ആരൊക്കെ ടീമിലെത്തും

ഏഷ്യാ കപ്പ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നറിയാം
Suryakumar Yadav Gautam Gambhir In Training
സൂര്യകുമാർ യാദവും ​ഗൗതം ​ഗംഭീറും (Asia Cup 2025)x
Updated on
2 min read

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. താരങ്ങളുടെ അതിപ്രസരത്തിന്റെ തലവേദനയിലാണ് ഇന്ന് സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുന്നത്. 15 അംഗ ടീമിലേക്ക് വിളി കാത്ത് ഇരട്ടിയോളം താരങ്ങള്‍ നില്‍ക്കുന്നു. ആരെ കൊള്ളും ആരെ തള്ളുമെന്ന കണ്‍ഫ്യൂഷനിലാണ് സെലക്ഷന്‍ കമ്മിറ്റി.

ഓപ്പണിങില്‍ ഉള്‍പ്പെടെ ഓരോ സ്ഥാനത്തേക്കും ഒന്നിലധികം പേരുകളുണ്ട്. മുംബൈയില്‍ ചേരുന്ന യോഗത്തില്‍ സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍, കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ളവര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ യുഎഇയിലാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍. പാകിസ്ഥാന്‍, ഒമാന്‍, ആതിഥേയരായ യുഎഇ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ മത്സരിക്കുന്നത്. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പോരാട്ടം.

ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിലേക്ക് പരിഗണിക്കുമോ എന്നതാണ് പ്രധാന ആകാംക്ഷ. താരത്തെ കളിപ്പിക്കണമെന്ന ആഗ്രഹമാണ് കോച്ച് ഗംഭീറിനുള്ളത്. മൂന്ന് ഫോര്‍മാറ്റിലും മൂന്ന് ക്യാപ്റ്റന്‍മാരെന്ന ആശയത്തിലും ഗംഭീര്‍ വിശ്വസിക്കുന്നു. മറ്റൊരാളെ ഉള്‍പ്പെടുത്താന്‍ നിലവിലെ മികച്ച ടി20 ടീമിനെ പൊളിക്കേണ്ടതില്ലെന്ന അഭിപ്രായവും ശക്തമാണ്. ഓപ്പണിങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം ക്ലിക്കാണ്. ഇതിനൊപ്പം യശസ്വി ജയ്‌സ്വാളിനേയും ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

Suryakumar Yadav Gautam Gambhir In Training
പ്രീമിയർ ലീ​ഗിൽ തിരിച്ചെത്തി; എവര്‍ടനെ വീഴ്ത്തി വിജയത്തുടക്കമിട്ട് ലീഡ്‌സ് യുനൈറ്റഡ്

ഗില്ലിനെ ഉള്‍പ്പെടുത്തിയാല്‍ താരത്തേയും ഓപ്പണിങിലേക്കായിരിക്കും പരിഗണിക്കുക. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ കൂടിയായ ഗില്‍ ഓപ്പണറായാണ് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 279 റണ്‍സ് അടിച്ച അഭിഷേക് ശര്‍മയെ ഒഴിവാക്കാന്‍ ഒരു സാധ്യതയുമില്ല. പരിക്കിനെ തുടര്‍ന്നു ഐപിഎല്ലില്‍ മുഴുവന്‍ പോരാട്ടങ്ങളും കളിക്കാന്‍ സഞ്ജുവിനു സാധിച്ചിരുന്നില്ല. എന്നാല്‍ അതിനു മുന്‍പ് നടന്ന ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ ടി20യില്‍ താരം മിന്നും ഫോമിലാണ് ബാറ്റ് വീശിയത്.

ഗില്‍, ജയ്‌സ്വാള്‍ എന്നിവരില്‍ ഒരാളെ പരിഗണിച്ചാല്‍ ഓപ്പണിങിലെ സഞ്ജുവിന്റെ സ്ഥാനം തെറിക്കും. എന്നാല്‍ വിക്കറ്റ് കീപ്പറെന്ന സ്ഥാനം താരത്തിനു ഏതാണ്ട് ഉറപ്പാണ്. അങ്ങനെയെങ്കില്‍ സഞ്ജുവിനെ ബാറ്റിങില്‍ മധ്യനിരയില്‍ കളിപ്പിക്കാനായിരിക്കും തീരുമാനിക്കുക. അതേസമയം തന്നെ ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ അടക്കമുള്ള മധ്യനിര വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും അവകാശവുമായി രംഗത്തുണ്ട്.

Suryakumar Yadav Gautam Gambhir In Training
'ഇന്ത്യയോ... ഒരു ടീമും വിഷയമല്ല, പാകിസ്ഥാൻ തോൽപ്പിക്കും'!

മൂന്നാം നമ്പറില്‍ വെടിക്കെട്ട് ബാറ്റര്‍ തിലക് വര്‍മ, നാലാം സ്ഥാനത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരാണ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇറങ്ങിയത്. അതു തുടരാനാണ് സാധ്യത. ഏകദിനത്തില്‍ മിന്നും ഫോമില്‍ ബാറ്റ് വീശാറുള്ള ശ്രേയസ് അയ്യര്‍ ഐപിഎല്ലിലും തിളങ്ങിയിരുന്നു. താരത്തെ ഇന്ത്യയുടെ ടി20 ടീമിലേക്കു പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതിനൊപ്പം ഐപിഎല്ലില്‍ ടോപ് സ്‌കോററായി മാറിയ സായ് സുദര്‍ശനും സ്ഥാനത്തിനായി രംഗത്തുണ്ട്.

സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ ടീമിലുണ്ടാകും. പേസ് ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ, പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കും ഇടം ഉറപ്പ്. ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും പരിഗണനയിലുണ്ട്. പേസ് ഓള്‍ റൗണ്ടര്‍ ശിവം ദുബെയും റിസര്‍വ് പട്ടികയിലുണ്ട്. സ്പിന്നര്‍മാരുടെ സ്ഥാനത്തേക്ക് വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം ഓള്‍ റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദറും മത്സരിക്കുന്നു.

Summary

Asia Cup 2025: The Indian squad for the 2025 Asia Cup will be announced on Tuesday (August 19) with chief selector Ajit Agarkar and captain Suryakumar Yadav set to address a press conference at 1:30 PM IST.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com