ഏഷ്യാ കപ്പ് ഹോക്കി; പാകിസ്ഥാന്‍ ഇല്ല, ഇന്ത്യയിലേക്ക് ബംഗ്ലാദേശ് വരും

ഏഷ്യാ കപ്പ് ഹോക്കി പോരാട്ടം 29 മുതല്‍ ബിഹാറില്‍
India-Bangladesh hockey match
Asia Cup hockeyX
Updated on
1 min read

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്കായി ബംഗ്ലാദേശ് ഹോക്കി ടീം ഇന്ത്യയിലേക്ക് വരും. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറുന്നതായി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇന്ത്യ ബംഗ്ലാദേശ് ടീമിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് ബംഗ്ലാദേശ് ടൂര്‍ണമെന്റിനെത്തുന്നത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി പാകിസ്ഥാന്‍ ടീമിനു വിസ നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കമായിരുന്നുവെന്നു ഹോക്കി ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ പങ്കേടുക്കണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു.

ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ ബിഹാറിലാണ് പോരാട്ടം. രാജ്ഗിറാണ് ഏഷ്യ കപ്പ് ഹോക്കിക്കു ഇത്തവണ വേദിയാകുന്നത്.

'ഇന്ത്യയിലേക്ക് വരുന്നില്ലെന്നു വ്യക്തമാക്കി പാകിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍ ഏഷ്യന്‍ ഹോക്കി ഫെഡറേഷനു കത്തയച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഏഷ്യാ കപ്പ് ഹോക്കിയില്‍ പങ്കെടുക്കുന്നില്ലെന്നു അവര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പകരം ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു'- ഹോക്കി ഇന്ത്യയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

India-Bangladesh hockey match
'പന്ത് ആരും കണ്ടില്ല, ബെയില്‍ വീണ് കിടക്കുന്നു, സിറാജ് ഔട്ട്; ഓഹ്... ആ നിമിഷം!'

ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാനുള്ള പാക് തീരുമാനം അവര്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുക. ഏഷ്യാ കപ്പ് പോരാട്ടം അടുത്ത വര്‍ഷം അരങ്ങേറുന്ന ഹോക്കി ലോകകപ്പിനുള്ള യോഗ്യതാ മത്സരം കൂടിയാണ്. അതോടെ അവരുടെ ലോകകപ്പ് പങ്കാളിത്തത്തിലും വിഷയം കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍ ബഹിഷ്‌കരിക്കപ്പെടുന്ന കാഴ്ചയാണ് സമീപ ദിവസങ്ങളില്‍ വരെ കണ്ടത്. എന്നാല്‍ പാക് ഹോക്കി ടീം ഇന്ത്യയിലേക്കെത്തുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. ഇന്ത്യയില്‍ വന്നു കളിക്കാന്‍ പാക് ടീമിനു ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. അതിനിടെയാണ് അവരുടെ പിന്‍മാറ്റം.

ഈ വര്‍ഷം നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ തന്നെ അരങ്ങേറുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പിലെ അവരുടെ പങ്കാളിത്തത്തേയും തീരുമാനം ബാധിക്കും. പഠാന്‍കോട്, ഉറി ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ 2016ലെ ജൂനിയര്‍ ഹോക്കി ലോകകപ്പ് പോരാട്ടം പാകിസ്ഥാന് നഷ്ടമായിരുന്നു. സമാന സ്ഥിതിയാണ് ഇപ്പോള്‍ അവര്‍ക്കു മുന്നില്‍ വീണ്ടും വന്നിരിക്കുന്നത്. ബെല്‍ജിയത്തെ വീഴ്ത്തി ആ ലോകകപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു.

India-Bangladesh hockey match
മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രതീക്ഷിക്കാം, ആഴ്‌സണലിന് ഈ കളി മതിയാകുമോ?
Summary

Asia Cup hockey: Pakistan's participation in the men's Asia Cup hockey tournament is uncertain amid security concerns. Bangladesh has been invited as a potential replacement, with confirmation expected soon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com