ഇന്ത്യ- പാക് പോരടക്കം, ഏഷ്യാ കപ്പ് ക്രിക്കറ്റ് സമയക്രമത്തിൽ മാറ്റം

അര മണിക്കൂര്‍ സമയ മാറ്റം
Asia Cup Matches Face Major Change
Asia Cupx
Updated on
1 min read

ഷാര്‍ജ: ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിലെ മത്സരങ്ങളുടെ സമയ ക്രമത്തില്‍ മാറ്റം. ഫൈനലടക്കം 19ല്‍ 18 മത്സരങ്ങളുടേയും സമയം നിശ്ചയിച്ചതില്‍ നിന്നു അര മണിക്കൂര്‍ കൂടി വൈകിയാണ് തുടങ്ങുന്നത്. യുഎഇയില്‍ കനത്ത ചൂടാണ് സമയക്രമത്തിലെ മാറ്റത്തിനു കാരണം.

ഏല്ലാ ദിവസവും വൈകീട്ട് 7.30നു (ഇന്ത്യന്‍ സമയം) തുടങ്ങേണ്ട മത്സരങ്ങള്‍ 8 മണി മുതലാണ് പുതുക്കി നിശ്ചയിച്ചത്. സെപ്റ്റംബര്‍ 15നു നടക്കുന്ന യുഎഇ- ഒമാന്‍ പോരാട്ടം ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് ആരംഭിക്കുന്നത്. ഈ മത്സരത്തിന്റെ സമയം മാത്രമാണ് മാറ്റത്തത്.

Asia Cup Matches Face Major Change
മാഞ്ചസ്റ്ററിന് ജയിച്ചേ തീരു; ആഴ്സണൽ- ലിവർപൂൾ 'സൂപ്പർ സൺഡേ' പോര്

സെപ്റ്റംബര്‍ 9 മുതലാണ് ഏഷ്യാ കപ്പ് പോരാട്ടം അരംഭിക്കുന്നത്. ഫൈനല്‍ സെപ്റ്റംബര്‍ 29നാണ് അരങ്ങേറുന്നത്.

ഇന്ത്യയടക്കം എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്ഥാന്‍, യുഎഇ, ഒമാന്‍ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് ടീമുകളും അണിനിരക്കും.

Asia Cup Matches Face Major Change
'ഹൃദയപൂര്‍വം നന്ദി'; രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്
Summary

Asia Cup will open on September 9 in Abu Dhabi, with Afghanistan facing Hong Kong in the curtain-raiser of the eight-team competition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com