'ഹൃദയപൂര്‍വം നന്ദി'; രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്

രാജസ്ഥാന്‍ ടീമിലെ താങ്കളുടെ സാന്നിധ്യം പുതിയ താരങ്ങളെയും പരിചയസമ്പന്നരെയും ഒരു പ്രചോദിപ്പിച്ചെന്നും താങ്കളുടെ സേവനത്തിന് ടീം എന്നന്നേക്കും നന്ദിയുള്ളവരായിരിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ് എക്‌സില്‍ കുറിച്ചു.
Rahul Dravid steps down as Rajasthan Royals’ head coach ahead of IPL 2026
Rahul Dravid
Updated on
1 min read

ജയ്പൂര്‍: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ടീം പരീശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്. ടീം അധികൃതരാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. രാജസ്ഥാന്‍ ടീമിലെ രാഹുലിന്‍റെ സാന്നിധ്യം പുതിയ താരങ്ങളെയും പരിചയസമ്പന്നരെയും പ്രചോദിപ്പിച്ചെന്നും സേവനത്തിന് ടീം എന്നന്നേക്കും നന്ദിയുള്ളവരായിരിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ് എക്‌സില്‍ കുറിച്ചു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 46 മത്സരങ്ങള്‍ കളിച്ച ദ്രാവിഡ്, ഇന്ത്യന്‍ ടീമിന്റെ പരിശീലക കാലാവധി അവസാനിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് മുഖ്യ പരിശീലകനായി ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍, കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ദ്രാവിഡിന്റെ കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചില്ല. പതിനാല് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് രാജസ്ഥാന്‍ ജയം നേടിയത്.

Rahul Dravid steps down as Rajasthan Royals’ head coach ahead of IPL 2026
'ആര്‍സിബി കെയേഴ്‌സ്'; തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നല്‍കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യപരിശീലന ചുമതല ഇന്ന് അവസാനിപ്പിക്കുന്നതായി ടീം അറിയിച്ചു. വര്‍ഷങ്ങളായി ടീമിന്റെ യാത്രയില്‍ രാഹുല്‍ സുപ്രധാന ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ടീമിന് എല്ലാതരത്തിലും അഭിമാനാര്‍ഹമായ നേട്ടങ്ങളുണ്ടാക്കിയെന്നും ടീം എക്‌സില്‍ കുറിച്ചു. ടീം പുതിയ പദവി വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചെന്നും ടീമിന് നല്‍കിയ എല്ലാ സേവനങ്ങള്‍ക്കും ഹൃദയത്തില്‍ നന്ദി അറിയിക്കുന്നതായും ടീം അധികൃതര്‍ വ്യക്തമാക്കി.

Rahul Dravid steps down as Rajasthan Royals’ head coach ahead of IPL 2026
ഐസിസി ചലഞ്ച് ലീഗിനിടെ മോഷണം; ടി20 ലോകകപ്പ് താരം ജയിലില്‍

രാഹുല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയോ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയോ മുഖ്യപരിശീലകനാകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Summary

Under Dravid's guidance, Royals could only manage to win four out of 14 matches in IPL 2025 and finished ninth in the points table

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com