വന്നു, 28ാം സെക്കന്‍ഡില്‍ ഗോളുമടിച്ചു... ഗ്രീസ്മാന്‍! ലെവാന്റെയെ തകര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്

ഇരട്ട ഗോളുകളുമായി ഫ്രഞ്ച് താരം
antoine griezmann scores 28 seconds
ഗ്രീസ്മാന്‍, atlético madrid vs levantex
Updated on
1 min read

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് വിജയം. ലെവാന്റെയെ 3-1നു വീഴ്ത്തി. ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാന്‍ പകരക്കാരനായി എത്തി 28ാം സെക്കന്‍ഡില്‍ ഗോളടിച്ച് റെക്കോര്‍ഡ് തീർത്തു. ഇരട്ട ഗോളുകളും നേടിയാണ് താരം കളം വിട്ടത്. ലാ ലിഗയില്‍ ഒരു പകരക്കാരന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ ഗോളിന്റെ റെക്കോര്‍ഡാണ് ഗ്രീസ്മാന്‍ സ്വന്തമാക്കിയത്.

12ാം മിനിറ്റില്‍ പാബ്ലോ ബോറിസിന്റെ ഓണ്‍ ഗോളിലൂടെ അത്‌ലറ്റിക്കോ മുന്നില്‍ കടന്നു. എന്നാല്‍ മാനു സാഞ്ചസ് ലെവാന്റെയെ ഒപ്പമെത്തിച്ചു. പിന്നീട് ആദ്യ പകുതിയില്‍ ഗോള്‍ വന്നില്ല.

antoine griezmann scores 28 seconds
ഐഎസ്എല്ലിൽ അനിശ്ചിതത്വം; മോഹൻ ബ​ഗാൻ പ്രവർത്തനം നിർത്തി; ക്ലബുകളുടെ ഭാവി തുലാസിൽ

രണ്ടാം പകുതിയിലാണ് സിമിയോണി അന്റോയിന്‍ ഗ്രീസ്മാനെ കളത്തിലിറക്കിയത്. കളത്തില്‍ വന്ന് 28 സെക്കന്‍ഡിനുള്ളില്‍ താരം വല ചലിപ്പിച്ചു. പിന്നാലെ 80ാം മിനിറ്റിലും ഗോള്‍ നേടി ടീമിന്റെ ജയം ഉറപ്പാക്കി. കഴിഞ്ഞ മത്സരങ്ങളിലും താരം പകരക്കാരനായി എത്തി മികച്ച ഇംപാക്ട് കളിയില്‍ തീര്‍ക്കുന്നുണ്ട്.

നിലവില്‍ 12 മത്സരങ്ങളില്‍ നിന്നു 7 ജയവും 4 സമനിലകളും ഒരേയൊരു തോല്‍വിയുമായി 25 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്.

antoine griezmann scores 28 seconds
പീരങ്കിപ്പടയ്ക്ക് സണ്ടർലാൻഡ് കുരുക്ക്; ചെല്‍സി രണ്ടാമത്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില പിടിച്ച് രക്ഷപ്പെട്ടു
Summary

atlético madrid vs levante: Antoine Griezmann's impactful substitute performance, including a record-breaking goal, secured a 3-1 victory for Atletico Madrid against Levante.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com