

സിഡ്നി: വളര്ത്തു നായ്ക്കള് തമ്മില് കടിപിടി കൂടുന്നതു തടയാന് ശ്രമിക്കവേ ഓസ്ട്രേലിയന് വനിതാ സൂപ്പര് താരം അലിസ്സ ഹീലിയുടെ കൈവിരലുകള്ക്ക് പരിക്ക്. താരത്തെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ കൈ വിരലിനു ശസ്ത്രക്രിയയും ചെയ്തു.
താരത്തിന്റെ വലതു ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. ഓസീസ് പേസര് മിച്ചല് സ്റ്റാര്ക്കിന്റെ ഭാര്യ കൂടിയാണ് 33 കാരി.
വനിതാ ബിഗ് ബാഷ് ലീഗില് ഇന്നലെ നടന്ന സിഡ്നി നാട്ടങ്കത്തില് താരം കളിച്ചില്ല. സിഡ്നി സ്ക്സേഴ്സ് താരമാണ് അലിസ്സ. സിഡ്നി തണ്ടറുമായുള്ള മത്സരമാണ് താരത്തിനു നഷ്ടമായത്.
അവരുടെ വീട്ടില് വച്ചാണ് സ്റ്റാഫോര്ഡ്ഷെയര് ബുള് വിഭാഗത്തില്പ്പെട്ട വളര്ത്തു നായ്ക്കള് തമ്മില് കടിപിടികൂടിയത്. വിരലുകളിലെ എല്ലടക്കമുള്ളവയ്ക്ക് പരിക്കുകളൊന്നുമില്ലെന്നു താരം വ്യക്തമാക്കി. ബാന്ഡേജ് ഇട്ടു കിടക്കുന്ന ചിത്രം താരം സാമൂഹിക മാധ്യമങ്ങളില് പങ്കിട്ടു.
ഡിസംബറിലെ ഓസീസിന്റെ ഇന്ത്യാ പര്യടനത്തില് താരം കളിക്കും. ഡിസംബര് 21 മുതല് ഇന്ത്യന് വനിതകളുമായി ഓസ്ട്രേലിയയ്ക്ക് ഡേ നൈറ്റ് ടെസ്റ്റ് മത്സരമുണ്ട്. ഈ മത്സരത്തോടെയാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates