ക്രിസ് ഗെയ്ലിന്റെ ജന്മദിനാഘോഷം; അതിഥികളായി മലയാളി താരം ബേസിൽ തമ്പിയും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമയും

ഈ മാസം 21ന് ജമൈക്കയിൽ വച്ചായിരുന്നു ആഘോഷങ്ങൾ
Chris Gayle’s Birthday Celebrations
Chris Gayle’s Birthday Celebrations
Updated on
1 min read

കൊച്ചി: ലോക ക്രിക്കറ്റിലെ ഇതിഹാസ താരം ക്രിസ് ഗെയ്ലിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പിയും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവലും. ഈ മാസം 21-നായിരുന്നു 'യൂനിവേഴ്‌സ് ബോസി'ന്റെ ജന്മദിനം. ഗെയ്ലിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഇരുവരും അദ്ദേഹത്തിന്റെ സ്വന്തം നാടായ ജമൈക്കയിലെത്തി ആഘോഷങ്ങളിൽ പങ്കുചേർന്നത്.

അടുത്തിടെ കേരളം സന്ദർശിച്ച ക്രിസ് ഗെയ്ലിന് ആവേശകരമായ സ്വീകരണമായിരുന്നു കായിക പ്രേമികൾ നൽകിയത്. ഇതിലൂടെ കേരളവും ഗെയ്ലും തമ്മിൽ രൂപപ്പെട്ട ആത്മബന്ധത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ജമൈക്കൻ സന്ദർശനമെന്ന് സുഭാഷ് മാനുവൽ പറഞ്ഞു. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമ കൂടിയായ ഗെയ്ൽ, കേരള ക്രിക്കറ്റുമായി ദീർഘകാല സഹകരണത്തിനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പ്രതിഭാധനരായ യുവ താരങ്ങൾക്ക് രാജ്യാന്തര തലത്തിൽ പുതിയ അവസരങ്ങൾ തുറന്നുന ൽകാൻ ഈ ബന്ധം സഹായകമാകും.

Chris Gayle’s Birthday Celebrations
'മുത്തൂറ്റ് ഫിനാൻസ്' ഇന്ത്യൻ ക്രിക്കറ്റ് ടൈറ്റിൽ സ്പോൺസർമാർ

ഗെയ്ലിന്റെ അനുഭവസമ്പത്തും ആഗോള തലത്തിലുള്ള ബന്ധങ്ങളും കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെ വളർത്താൻ പ്രയോജനപ്പെടുത്തുകയാണ് ബ്ലൂ ടൈഗേഴ്സ് ലക്ഷ്യമിടുന്നത്. കേരളത്തിൽ അതിഥിയായെത്തിയ ഗെയ്ലിന്റെ ജന്മദിനം ജമൈക്കയിൽ ഒന്നിച്ച് ആഘോഷിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്ന് സുഭാഷ് മാനുവൽ പ്രതികരിച്ചു. ബേസിൽ തമ്പിയെപ്പോലുള്ള താരങ്ങൾക്കൊപ്പം ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കേരളത്തിലെ കൂടുതൽ യുവ താരങ്ങൾക്ക് രാജ്യാന്തര തലത്തിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന് ഗെയ്ലിന്റെ പിന്തുണ വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Chris Gayle’s Birthday Celebrations
ജോ റൂട്ടിന്റെ ഇളയ സഹോദരൻ, 'ബില്ലി റൂട്ട്' ക്രിക്കറ്റ് മതിയാക്കി
Chris Gayle’s Birthday Celebrations
ഐപിഎൽ താര ലേലം ഇത്തവണ ഇന്ത്യയിൽ തന്നെ!
Summary

Basil Thampi & Kochi Blue Tigers Owner Attend Chris Gayle’s Birthday Bash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com