'ഹിറ്റ്മാന്‍ തുടരും'; രോഹിത് ശര്‍മയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ രോഹിത് തന്റെ ക്ലാസ് ഒരിക്കല്‍ കൂടി തെളിയിച്ചിരുന്നു
rohit sharma
രോഹിത് ശര്‍മPhoto | PTI
Updated on
1 min read

മുംബൈ: സീനിയര്‍ താരം രോഹിത് ശര്‍മ വിരമിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ രംഗത്ത്. രോഹിത്തിന്റെ കാര്യത്തില്‍ ബോര്‍ഡിന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2027ലെ ഏകദിന ലോകകപ്പിനെ മുന്‍നിര്‍ത്തി സെലക്ടര്‍മാര്‍ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും, 39കാരനായ രോഹിത് ബോര്‍ഡിന്റെ ഭാവി പദ്ധതികളുടെ ഭാഗമല്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നതിനിടയിലാണ് ബിസിസിഐ സെക്രട്ടറിയുടെ പ്രതികരണം.

രോഹിത്തിന്റെ ഭാവിയെയും പ്രകടനങ്ങളെയും കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് രൂക്ഷമായ മറുപടിയാണ് സൈകിയ നല്‍കിയത്. 'അദ്ദേഹം എല്ലാ മത്സരങ്ങളിലും അതിമനോഹരമായിട്ടാണ് കളിക്കുന്നത്. പിന്നെ നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? ഏറ്റവും ഒടുവില്‍ കളിച്ച മത്സരത്തില്‍ അദ്ദേഹം 138 റണ്‍സ് നേടിയിട്ടുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് ആഹാരം നല്‍കരുത്' എന്നായിരുന്നു ദേവജിത് സൈകയുടെ പ്രതികരണം. രോഹിത് ഇന്ത്യന്‍ ഏകദിന ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും, അദ്ദേഹം ടീമിന്റെ പ്ലാനുകളില്‍ ഉള്ളിടത്തോളം കാലം രാജ്യത്തിനായി കളിക്കുന്നത് തുടരുമെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു.

മുംബൈയില്‍ നടന്ന ബോര്‍ഡ് യോഗത്തിനു പിന്നാലെയാണ് സൈക്കിയ മാധ്യമങ്ങളെ കണ്ടത്. പരിശീലകന്‍ ഗൗതം ഗംഭീര്‍, ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ടി20 ടീമിന്റെ ഭാഗമായി സൂര്യകുമാര്‍ യാദവ്, ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ് എന്നിവരും യോഗത്തിനെത്തിയിരുന്നു. ഒക്ടോബറില്‍ കാലാവധി അവസാനിക്കുന്ന ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ യോഗത്തില്‍ പങ്കെടുത്തില്ല. രോഹിത്തിന്റെ വിഷയത്തില്‍ അഗാര്‍ക്കറും ബോര്‍ഡും തമ്മില്‍ ഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

rohit sharma
രോഹിത് വിഷയത്തില്‍ 'ചതിക്കപ്പെട്ടെ'ന്ന് സെലക്ടര്‍മാര്‍; ഹിറ്റ്മാന്റെ സെഞ്ച്വറിയും 'തിരിച്ചടി'യായി

ടി20 ഫോര്‍മാറ്റില്‍ നിന്നും ടെസ്റ്റില്‍ നിന്നും ഇതിനകം വിരമിച്ച രോഹിത് ശര്‍മ, ഏകദിന ക്രിക്കറ്റില്‍ തുടര്‍ന്നും സജീവമാകാന്‍ ആഗ്രഹിക്കുന്നുണ്ട്. ഫിറ്റ്നസിനായി താരം കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ രോഹിത് തന്റെ ക്ലാസ് ഒരിക്കല്‍ കൂടി തെളിയിച്ചിരുന്നു. വിരമിക്കലിനെക്കുറിച്ച് ബോര്‍ഡിനുള്ളില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും, ഊഹാപോഹങ്ങളുടെ പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പ്രധാന്യം നല്‍കേണ്ടതില്ലെന്നും ദേവജിത് സൈകിയയുടെ വാക്കുകള്‍ അടിവരയിടുന്നു.

rohit sharma
ഐസിസി ചട്ടം ലംഘിച്ച് ശ്രീലങ്ക; പ്രഥമ വനിതാ ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ത്യ ആതിഥേയരാകും
rohit sharma
ദുലീപ് ട്രോഫി കിരീടപ്പോരില്‍ തിലക് വര്‍മയും വൈഭവും നേര്‍ക്കുനേര്‍; സൗത്ത് സോണ്‍ ഫൈനലില്‍
rohit sharma
അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും പുറത്ത്; പിന്നാലെ ഇന്ത്യന്‍ താരത്തിന്റെ കുറിപ്പ്
Summary

BCCI shuts down Rohit Sharma retirement rumours: Don't give fodder to speculation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com