

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി 20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയുടെ സമൂഹമാധ്യമക്കുറിപ്പ് വൈറൽ. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന ശുഭ പ്രതീക്ഷ പങ്കുവെച്ചുകൊണ്ടുള്ളതാണ് ക്രുണാലിന്റെ കുറിപ്പ്. അഫ്ഗാനെതിരായ ടി 20 പരമ്പരയില്‍ ക്രുണാല്‍ ടീമില്‍ ഇടംനേടുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
'പ്രതീക്ഷ ഇപ്പോഴും സജീവമായിട്ടുണ്ട്' എന്നാണ് ക്രുണാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം ക്രോസ് ചെയ്ത രണ്ടു വിരലുകളും ഇന്ത്യന്‍ ദേശീയപതാകയുടെ ഇമോജിയും ഉണ്ട്. 2021 ലാണ് ക്രുണാല്‍ പാണ്ഡ്യ ഇന്ത്യയ്ക്കായി അവസാനം കളിച്ചത്. അഞ്ച് മത്സരത്തിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നായി, ഒരു ഫിഫ്റ്റി അടക്കം 65 ശതാശരിയില്‍ 130 റണ്‍സാണ് നേടിയത്.
അഫ്ഗാനെതിരായ പരമ്പരയില്‍ അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയാണ് സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ഫിറ്റ്‌നസ് തെളിയിക്കുന്ന മുറയ്ക്കാകും ടീമിലെത്തുക. സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates