ബിസിസിഐ ഇടപെട്ടു, ആകാശ് ദീപിന്റെ സഹോദരിയുടെ കാന്‍സര്‍ ചികിത്സയ്ക്ക് മുംബൈയില്‍ നിന്നു ഡോക്ടര്‍മാരെത്തി; വെളിപ്പെടുത്തല്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ബംഗാള്‍ ക്രിക്കറ്റ് ടീമുകളും താരത്തിന്റെ സഹോദരിക്കായി കൈകോര്‍ത്തു
Akash Deep's sister Jyoti speaks to the media, Akash's wicket celebration
(BCCI)x
Updated on
1 min read

ലഖ്‌നൗ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് ഇന്ത്യന്‍ പേസര്‍ ആകാശ് ദീപിന്റെ 10 വിക്കറ്റ് പ്രകടനമായിരുന്നു. മത്സര ശേഷം തന്റെ മികച്ച പ്രകടനം കാന്‍സറിനോടു പൊരുതുന്ന സഹോദരി അഖണ്ഡ് ജ്യോതി സിങിനു സമര്‍പ്പിക്കുന്നതായി താരം വികാരനിര്‍ഭരനായി വ്യക്തമാക്കുകയും ചെയ്തിരുന്നു. ബിസിസിഐയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമും ബംഗാള്‍ ക്രിക്കറ്റ് അധികൃതരും ആകാശിന്റെ സഹോദരിയുടെ കാന്‍സര്‍ ചികിത്സയ്ക്കായി വലിയ സഹായങ്ങള്‍ ചെയ്തതായി വെളിപ്പെടുത്തി താരത്തിന്റെ ബാല്യകാല സുഹൃത്ത് വൈഭവ് കുമാര്‍ രംഗത്തെത്തി.

കാന്‍സറിന്റെ ആദ്യ സ്‌റ്റേജിലായിരുന്നു സഹോദരിയെന്നു വൈഭവ് വ്യക്തമാക്കി. വിഷമ ഘട്ടത്തില്‍ ബിസിസിഐയും ലഖ്‌നൗ ഫ്രാഞ്ചൈസിയും വലിയ സഹായമാണ് നല്‍കിയത്. താരം ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നത് ബംഗാളിനായാണ്. ബംഗാള്‍ ടീമും സഹായവുമായി മുന്നില്‍ നിന്നു.

Akash Deep's sister Jyoti speaks to the media, Akash's wicket celebration
'ലൂക്ക മോഡ്രിച് മിലാനിലേക്ക് വരും!'; ഉറപ്പിച്ച് അല്ലെഗ്രി

സഹോദരിയെ ലഖ്‌നൗവില്‍ എത്തിച്ചാണ് ചികിത്സിച്ചത്. മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍മാരും ജ്യോതിയെ ചികിത്സിക്കാനായി എത്തിയിരുന്നു. നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല. കാന്‍സര്‍ പൂര്‍ണമായും മാറി വരുന്നുവെന്നും വൈഭവ് വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റാണ് ആകാശ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ താരം ആറ് വിക്കറ്റുകളും സ്വന്തമാക്കി. മത്സരത്തില്‍ ആകെ 10 വിക്കറ്റുകളാണ് ആകാശ് വീഴ്ത്തിയത്. രണ്ടാം ടെസ്റ്റില്‍ ജസ്പ്രിത് ബുംറയ്ക്കു പകരമാണ് താരത്തിനു കളിക്കാന്‍ അവസരം കിട്ടിയത്. അവസരം മികച്ച പ്രകടനത്തോടെ തനിക്കും ടീമിനും അനുകൂലമാക്കി മാറ്റാനും താരത്തിനു സാധിച്ചു.

Akash Deep's sister Jyoti speaks to the media, Akash's wicket celebration
വിംബിള്‍ഡണ്‍; യാന്നിക് സിന്നര്‍ ക്വാര്‍ട്ടറിലേക്ക് രക്ഷപ്പെട്ടു! ചരിത്രം തിരുത്താൻ ജോക്കോയ്ക്ക് വേണ്ടത് 3 ജയങ്ങള്‍
Summary

BCCI, Akash Deep, Akash Deep sister cancer: India's seamer Akash Deep's childhood friend, Vaibhav Kumar, said that the cricketer's sister, Akhand Jyoti Singh -- who has been battling cancer for the past two months -- is now doing well.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com