ഐഎസ്എൽ: ശമ്പളത്തിൽ കുറവ് വരുത്താൻ സമ്മതിച്ചു; ബംഗളൂരു എഫ് സി താരങ്ങൾക്ക് നന്ദി പറഞ്ഞ് ഉടമ
ബംഗളൂരു: കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ ഐ എസ് എല്ലിലെ വിവിധ ക്ലബ്ബുകൾ കടന്നു പോകുന്നത്. ആറു മാസമായി ശമ്പളം ലഭിക്കാത്തതിനെതിരെ ഒഡീഷാ ടീം അംഗങ്ങൾ മാനേജ്‍മെന്റിന് കത്ത് നൽകിയിരുന്നു. എന്നാൽ ബംഗളൂരു എഫ് സി താരങ്ങൾ അവരുടെ ശമ്പളത്തിൽ കുറവ് വരുത്താൻ സമ്മതിച്ചതായി ക്ലബ് അറിയിച്ചു.
പ്രതിസന്ധിക്കിടെ ക്ലബ്ബിനെ കൈപിടിച്ചുയർത്താൻ സഹായിച്ച താരങ്ങൾക്ക് നന്ദി അറിയിച്ച് ബംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാൾ രംഗത്ത് എത്തി. ശമ്പളത്തിൽ കുറവ് വരുത്താൻ താരങ്ങൾ സമ്മതിച്ചതാണ് ക്ലബ്ബിന്റെ മോശം സമയം മറികടക്കാൻ സഹായിച്ചത്. അതിന് താരങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
എഫ് സി ഗോവയിലെ താരങ്ങളും ശമ്പളം കുറയ്ക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നു. 2026 ഫെബ്രുവരി 14ന് വീണ്ടും ആരംഭിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിക്കാനിരിക്കെ മറ്റ് ക്ലബിലെയും കളിക്കാരുടെ ഭാഗത്ത് നിന്ന് സമാനമായ നീക്കം ഉണ്ടാകുമെന്നാണ് ഉടമകൾ പ്രതീക്ഷിക്കുന്നത്.
ഈ സീസൺ മുതൽ ഐ എസ് എൽ സംഘടിപ്പിക്കുന്നത് എ ഐ എഫ് എഫ് നേരിട്ടാണ്. അത് കൊണ്ട് തന്നെ ക്ലബ്ബുകൾക്ക് ഈ സീസണിൽ കാര്യമായ വരുമാനം ഈ സീസണിൽ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്.
Sports news: Bengaluru FC players take pay cut as Parth Jindal thanks squad amid ISL crisis.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

