മത്സരത്തിനിടെ ശ്രീശാന്ത് മസാജിങിന് പോയി; നാളെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് മടങ്ങാന്‍ പറയൂ; രോഷാകുലനായി ധോനി; അശ്വിന്റെ വെളിപ്പെടുത്തല്‍

ആത്മകഥയായ 'ഐ ഹാവ് ദ് സ്ട്രീറ്റ്‌സ് എ കുട്ടി ക്രിക്കറ്റ് സ്റ്റോറി'യിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
“Book his ticket for tomorrow…,” Ashwin recalls Dhoni losing his cool at Sreesanth during South Africa tour in 2010
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി - ശ്രീശാന്ത്‌ഫയല്‍/ എക്‌സ്പ്രസ്‌
Updated on
1 min read

ചെന്നൈ: 2010ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ താരം ശ്രീശാന്തിനെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ ക്യാപ്റ്റന്‍ എംഎസ് ധോനി തയ്യാറായിരുന്നതായി ആര്‍ ആശ്വിന്റെ വെളിപ്പെടുത്തല്‍. പോര്‍ട്ട് എലിസബത്തില്‍ നടന്ന ഏകദിന മത്സരത്തിനിടെ റിസര്‍വ് താരമായ ശ്രീശാന്ത് ഡഗൗട്ടില്‍ ഇരിക്കാതെ ഡ്രസിങ് റൂമില്‍ മസാജിങ്ങിനു പോയതറിഞ്ഞ് ധോനി രോഷാകുലനായെന്നും അശ്വിന്‍ പറയുന്നു. ആത്മകഥയായ 'ഐ ഹാവ് ദ് സ്ട്രീറ്റ്‌സ് എ കുട്ടി ക്രിക്കറ്റ് സ്റ്റോറി'യിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

കാര്യങ്ങള്‍ വഷളായെന്നറിഞ്ഞതോടെ ശ്രീശാന്ത് പിന്നീട് ഡഗൗട്ടിലേക്കു തിരിച്ചെത്തിയതോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ആത്മകഥയില്‍ പറയുന്നു. റിസര്‍വ് താരങ്ങളെല്ലാം ഡഗൗട്ടില്‍ ഉണ്ടാകണമെന്നായിരുന്നു ക്യാപ്റ്റന്‍ ധോനിയുടെ നിര്‍ദേശം. മത്സരത്തില്‍ ഞാനുള്‍പ്പെടെയുള്ള റിസര്‍വ് താരങ്ങള്‍ ഡഗൗട്ടില്‍ ഇരിക്കുമ്പോള്‍ ശ്രീശാന്ത് മാത്രം ഡ്രസിങ് റൂമിലേക്കു പോയി. മത്സരത്തിനിടെ വെള്ളം കൊടുക്കാന്‍ താന്‍ മൈതാനത്ത് എത്തിയപ്പോള്‍ ശ്രീശാന്ത് എവിടെയെന്ന് ധോനി ചോദിച്ചു. ഡഗൗട്ടില്‍ വന്നിരിക്കാന്‍ ധോനി നിര്‍ദേശിച്ചതനുസരിച്ച് ഞാന്‍ ഡ്രസിങ് റൂമിലെത്തി ഇക്കാര്യം പറഞ്ഞപ്പോള്‍ താങ്കള്‍ക്കു വെള്ളം കൊടുക്കാന്‍ കഴിയില്ലേയെന്നായിരുന്നു ശ്രീശാന്തിന്റെ മറുചോദ്യമെന്നും അശ്വിന്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹെല്‍മറ്റ് നല്‍കാനായി താന്‍ അടുത്ത തവണ വീണ്ടും ഗ്രൗണ്ടിലെത്തിയപ്പോള്‍ ശ്രീശാന്തിനെക്കുറിച്ച് ചോദിച്ച് ധോനി രോഷാകുലനായി. അദ്ദേഹം ഡ്രസിങ് റൂമില്‍ മസാജിങ്ങിനു പോയെന്നു പറഞ്ഞിട്ടും ധോനി പിന്‍മാറിയില്ല. ശ്രീശാന്തിന് ഇവിടെ തുടരാന്‍ താല്‍പര്യമില്ലെന്ന് ഉടന്‍ ടീം മാനേജരെ അറിയിക്കണം. നാളെത്തന്നെ നാട്ടിലേക്കു മടങ്ങാന്‍ ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും ധോനി പറഞ്ഞതായി അശ്വിന്‍ ആത്മകഥയില്‍ പറയുന്നു.

“Book his ticket for tomorrow…,” Ashwin recalls Dhoni losing his cool at Sreesanth during South Africa tour in 2010
കുടിച്ച് കൂത്താടി അക്രമം നടത്തുന്നവരെ പിന്നെ എന്തുചെയ്യണം?; കൂട്ടയടിയില്‍ ഉറുഗ്വെ താരങ്ങളെ പിന്തുണച്ച് കോച്ച്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com