സകയുടെ ഒറ്റ ​ഗോൾ! പ്രീമിയർ ലീ​ഗിൽ ആഴ്സണലിന് തുടരെ രണ്ടാം ജയം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കളിക്കുന്ന ആദ്യ ജപ്പാൻ ​ഗോൾ കീപ്പറെന്ന ചരിത്രമെഴുതി ആസ്റ്റൻ വില്ല താരം സിയോൺ സുസുക്കി
Arsenal
Arsenalx
Updated on
1 min read

ലണ്ടൻ: ഇം​ഗ്ലീഷ് പ്രമീയർ ലീ​ഗിൽ ചാംപ്യൻമാരായ ആഴ്സണലിന് സീസണിൽ തുടരെ രണ്ടാം ജയം. ആസ്റ്റൻ വില്ലയ്ക്കെതിരായ കടുത്ത പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒറ്റ ​ഗോളിലാണ് ആഴ്സണൽ വജയിച്ചു കയറിയത്. ഇരു ടീമുകൾക്കും മത്സരം ദുഷ്കരമായിരുന്നുവെന്നു പറയാം. ഇരു ടീമുകൾ 7 വീതം ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചു. ആഴ്സണൽ 2 തവണ ലക്ഷ്യത്തിനരികിലെത്തി. അതിലൊന്നാണ് ഫലം കണ്ടത്. ആദ്യ പകുതിയ ​ഗോൾരഹിതമായപ്പോൾ രണ്ടാം പകുതിയിൽ ബുകായോ സക നേടിയ ഒറ്റ ​ഗോളാണ് കളിയുടെ ​ഗതി നിർണയിച്ചത്. 59ാം മിനിറ്റിലാണ് സകയുടെ വിജയ ​ഗോൾ വന്നത്.

മത്സരത്തിന്റെ തുടക്കത്തിൽ ആസ്റ്റൻ വില്ലയാണ് മികവോടെ പൊരുതിയത്. എന്നാൽ പിന്നീട് പതിയെ മത്സരത്തിന്റെ കടിഞ്ഞാൺ ​ഗണ്ണേഴ്സ് ഏറ്റെടുക്കുകയായിരുന്നു. ആ​​ദ്യ പകുതിയുടെ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ ആഴ്സണൽ കൂടുതൽ മികവിലേക്ക് ഉയർന്നു.

മത്സരത്തിൽ ആസ്റ്റൻ വില്ല ​ഗോൾ കീപ്പർ സിയോൺ സുസുക്കി അപൂർവ ചരിത്രമെഴുതി. പ്രീമിയർ ലീ​ഗ് കളിക്കുന്ന ചരിത്രത്തിലെ ആദ്യ ജപ്പാൻ ​ഗോൾ കീപ്പറെന്ന ഒരിക്കലും മായാത്ത നേട്ടമാണ് താരം കുറിച്ചത്. എമിലിയാനോ മാർട്ടിനസ് ചെൽസിയിലേക്ക് പോയതോടെയാണ് സുസുക്കി വില്ല ബാറിനു കീഴിൽ എത്തിയത്.

Arsenal
മെസിയും അർജന്റീനയും... അടങ്ങാത്ത പ്രണയത്തിന്റെ കഥ!

രണ്ടാം പകുതിയിൽ എബെരസി എസെയും റിക്കാർഡോ കലഫിയോരിയും ചേർന്നു നടത്തിയ നീക്കത്തിനൊടുവിൽ 59ാം മിനിറ്റിൽ ബുകായോ സക ക്ലോസ് റേഞ്ചിൽ നിന്നു തൊടുത്ത ​ഗോളാണ് സുസുക്കിയ മറികടന്ന് വലയിലായത്.

വില്ല നിലവിൽ പരിവർത്തനത്തിന്റെ പാതയിലാണ്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് അവസാന സ്ഥാനത്താണ് നിലവിൽ അവർ നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീ​ഗ് കിരീടമുയർത്തിയ ടീമിലെ പകുതിയിലധികം താരങ്ങളും ഇത്തവണ ടീമിൽ ഇല്ല. അതിനാൽ തന്നെ ടീമിനെ പുനർനിർമിക്കാനുള്ള യജ്ഞത്തിലാണ് പരിശീലകൻ ഉനായ് എംറി. നിക്കോളാസ് ജാക്സൻ, സുസുക്കി ഉൾപ്പെടെയുള്ള താരങ്ങളാണ് പുതിയതായി ടീമിലെത്തിയത്.

Arsenal
അവസാന പന്തിൽ സിക്സ്! കാലിക്കറ്റിനെതിരെ തൃശൂരിന് 'ത്രില്ലർ' ജയം
Arsenal
'ശാശ്വത നന്ദി ഏറ്റവും പ്രിയപ്പെട്ട ലിയോ... ജീവിതാവസാനം വരെ ‍ഞങ്ങൾ താങ്കളെ സ്നേഹിക്കും!'
Summary

Arsenal secured a narrow 1-0 victory over Aston Villa on Monday, maintaining their perfect start to the Premier League season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com